ന്യൂഡൽഹി: ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ ഇന്ന് നടക്കുന്ന ബെൽറ്റ്–റോഡ് ഫോറത്തിൽ പെങ്കടുക്കുന്നതിൽ നിന്ന് ഇന്ത്യ പിൻമാറി. രാജ്യത്തിെൻറ പരമാധികാരവും ദേശത്തിെൻറ സമന്വയവും ലംഘിക്കുന്ന പദ്ധതിയാണെന്ന് ആരോപിച്ചാണ് ഫോറത്തിൽ പെങ്കടുക്കുന്നതിൽ നിന്ന് ഇന്ത്യ പിൻമാറിയത്.
ചൈനയുടെ അഭിമാന പദ്ധതിയായ 'ബെൽറ്റ്–റോഡ് ഇനീഷ്യേറ്റീവി'െൻറ തുടക്കമായി കൊണ്ടുവന്ന പദ്ധതിയാണ് ചൈന–പാക് ഇക്കണോമിക് കോറിഡോർ. ബീജിങ്ങിൽ നടക്കുന്ന രണ്ടു ദിവസത്തെ ബെൽറ്റ്–റോഡ് ഫോറത്തിൽ പദ്ധതിയെ കുറിച്ച് രൂപരേഖയാകുമെന്നാണ് കരുതുന്നത്. ചൈന–പാക് കോറിഡോർ പാക് അധീന കശ്മീരിലെ ഗിൽഗിത്, ബൽതിസ്താൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
എന്നാൽ, പാക് അധീന കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ഇന്ത്യൻ നിലപാട്. ഇത് ലംഘിക്കുന്ന പദ്ധതിയുടെ ചർച്ചയുമായി സഹകരിക്കേെണ്ടന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. അതേസമയം, വ്യാപാര ഇടനാഴിയെ അംഗീകരിക്കുന്നത് കശ്മീരിനെ സംബന്ധിക്കുന്ന ഇന്ത്യൻ നിലപാടിൽ ഒരു മാറ്റവും ഉണ്ടാക്കുന്നതല്ലെന്ന് ചൈന പറയുന്നു. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും ചർച്ച ചെയ്ത് തീർക്കേണ്ടതാണെന്നും ചൈന അഭിപ്രായപ്പെടുന്നു.
ബെൽറ്റ്–റോഡ് ഉച്ചകോടിയിൽ ആറു ഉടമ്പടികൾ ചൈനയും പാകിസ്താനും ഒപ്പുവെക്കുന്നുണ്ട്. അതിലൊന്നാണ് ഗ്വദാർ പോർട്ട് സിറ്റിയിൽ വിമാനത്താവളം നിർമിക്കുന്ന പദ്ധതി. ഇന്ത്യൻ നാവികേസനയുടെ വെസ്േറ്റൺ നേവൽ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് മുംബൈ പോർട്ടാണ്. ഇതിന് നേരെ എതിർവശത്താണ് ഗ്വദാർ പോർട്ട് സിറ്റി. ഗ്വദാർ പോർട്ട് സിറ്റിയിൽ ഇടം നൽകുന്നത് അറബിക്കടലിലേക്കും അതുവഴി ഇന്ത്യൻ സമുദ്രത്തിലേക്കും ചൈനക്ക് സ്വാധീനം ഉറപ്പിക്കാൻ വഴി തുറക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.