ANI

ഇന്ത്യക്കെതിരെ ആരോപണങ്ങൾ: യു.എൻ പൊതു സഭയിൽ പാക് പ്രധാനമന്ത്രിയെ വിമർശിച്ച് ഇന്ത്യ

യു.എൻ പൊതുസഭയിൽ ഇന്ത്യക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രിയെ വിമർശിച്ച് ഇന്ത്യ. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഐക്യരാഷ്ട്ര സഭ തെരഞ്ഞെടുത്തതിൽ ഖേദമുണ്ടെന്ന് യു.എൻ ഇന്ത്യൻ മിഷന്റെ പ്രഥമ സെക്രട്ടറി മിജിറ്റോ വിനിറ്റോ പറഞ്ഞു. സ്വന്തം നാട്ടിലെ ദുഷ്പ്രവൃത്തികളെ അവ്യക്തമാക്കാനും ഇന്ത്യക്കെതിരായ നടപടികളെ ന്യായീകരിക്കാനുമാണ് അദ്ദേഹം അങ്ങനെ ചെയ്തത് എന്നും മിജിറ്റോ സഭയിൽ പ്രതികരിച്ചു.

നേരത്തെ യു.എൻ പൊതുസഭയിൽ ഷെഹ്ബാസ് ശരീഫ് കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ സമാധാനവും സുസ്ഥിരതയും കാശ്മീർ തർക്കത്തിന്റെ നീതിയുകതമായ പരിഹാരത്തിൽ ഉറച്ചുനില്ക്കുകയാന്നെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിയ നടപടിയും അദ്ദേഹം ഉന്നയിച്ചു.

ഇന്ത്യയും പാകിസ്താനുമായുള്ള അഭിപ്രായവയാത്യാസങ്ങളും പ്രശ്നങ്ങളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണേണ്ടത് നമ്മൾ തന്നെയാണെന്ന് ഷഹബാസ് ശരീഫ് ഇന്ത്യയോട് പറഞ്ഞു. ക്രിയാത്മകമായ ഇടപെടൽ സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇന്ത്യ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സുരക്ഷിതത്വവും സമാധാനവും പുരോഗതിയും ഉണ്ടാകണമെങ്കിൽ അതിർത്തി കടന്നുള്ള തീവ്രവാദം കുറയണമെന്നും സർക്കാരുകൾ അന്തർദേശിയ സമൂഹത്തോട് നീതികാണിക്കണമെന്നും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടരുതെന്നും മിജിറ്റോ പറഞ്ഞു.

26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് അഭയം നൽകിയതിന് പാകിസ്താനെ മിജിറ്റോ രൂക്ഷമായി വിമർശിച്ചു. പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്നും ഇന്ത്യ കുറ്റപ്പെടുത്തി. 

Tags:    
News Summary - India slams Pak PM Shehbaz Sharif's speech at UNGA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.