രാജ്യത്തെ ഡോക്​ടർമാർക്ക്​ സംരക്ഷണമില്ല; കോവിഡ്​ സുരക്ഷാകിറ്റുകൾ സെർബിയയിലേക്ക്​ അയച്ച്​ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ ഓഫീസർമാർക്ക് ആവശ്യത്തിന്​ സംരക്ഷണ കവചങ്ങൾ ഇല്ലാതിരിക്കെ, 90 ടൺ മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും സെർബിയയിലേക്ക് കയറ്റുമതി ചെയ്ത്​ ഇന്ത്യ. കൊറോണ വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യു.എൻ.ഡി‌.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗത്തിന്‍റെ ട്വീറ്റിലൂടെയാണ്​ ഇക്കാര്യം വെളിപ്പെട്ടത്​. എന്നാൽ, ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ പലയിടത്തും ഡോക്​ടർമാർ പി.പി.ഇ കിറ്റും എൻ 95 മാസ്​കുമില്ലാതെ ജീവൻ പണയംവെച്ചാണ്​ കോവിഡ്​ രോഗികളെ പരിചരിക്കുന്നത്​. ഈ സാഹചര്യത്തിലാണ്​ ഇന്ത്യ ടൺ കണക്കിന്​ മെഡിക്കൽ ഉപകരണങ്ങൾ സെർബിയക്ക്​ നൽകുന്നത്​.

സംരക്ഷണ കവചങ്ങൾ ഉൾപ്പെടെയുള്ള 90 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ചരക്ക് വിമാനം ബോയിങ് 747 ബെൽഗ്രേഡിൽ എത്തി. യൂറോപ്യൻ യൂനിയന്‍റെ ധാനഹായത്തോടെ സെർബിയൻ‌ സർക്കാർ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കാൻ വിമാന സഹായം നൽകിയത്​ യു.എൻ.ഡി‌.പിയാണ്​-യു.എൻ.ഡി‌.പി സെർബിയ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.

90 ടൺ ചരക്കിൽ 50 ടൺ സർജിക്കൽ ഗ്ലൗസുകളും ഉൾപ്പെടുന്നു. കൂടാതെ, ആരോഗ്യ പ്രവർത്തകർക്കുള്ള മാസ്കുകളും പി.പി.ഇ കിറ്റുകളും ഉണ്ടായിരുന്നു.
മാർച്ച് 29ന് 35 ലക്ഷം ജോഡി അണുവിമുക്തമായ ശസ്ത്രക്രിയാ കയ്യുറ ഉൾപ്പെടെ മറ്റൊരു ചരക്കു വിമാനം സെർബിയയിലേക്ക്​ പുറപ്പെട്ടിരുന്നതായി കൊച്ചി വിമാനത്താവള വക്താവ് അറിയിച്ചു.

ഇന്ത്യയിൽ മതിയായ സുരക്ഷ ഇല്ലാതെ രോഗിക​െള പരിചരിച്ച നൂറോളം ഡോക്​ടർമാരാണ്​ ക്വാറൻറീനിൽ കഴിയുന്നത്​. പി.പി.ഇ കിറ്റിന്​ അപേക്ഷിച്ചിട്ടും കിട്ടാതെ വന്നതോ​െട റെയിൻ കോട്ടും ബൈക്കിന്‍റെ ഹെൽമറ്റും ധരിച്ച്​ രോഗികളെ പരിശോധിച്ച സംഭവം റോയി​ട്ടേഴ്​സ്​ പുറത്തു വിട്ടിരുന്നു.

കോവിഡ്​ മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക്​ ആവശ്യമായ പി.പി.ഇ കിറ്റുകളും മാസ്​കുകളും ഗ്ലൗസും ലഭ്യമാക്കാതെയാണ്​ ഇന്ത്യ, മറ്റു രാജ്യങ്ങ​ളെ സഹായിക്കുന്നതെന്ന്​ ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - India Sends COVID-19 Protective Gear To Serbia Amid Huge Shortage At Home -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.