Posted On
date_range Updated On
date_range ഒക്ടോബറിൽ വിമാനങ്ങൾക്ക് ചാകര: ആഭ്യന്തരയാത്രികരുടെ എണ്ണം കോടി കടന്നു
മുംബൈ: രാജ്യത്ത് ആദ്യമായി ഒരു മാസത്തെ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ഒക്ടോബറിലാണ് ഇൗ തിരക്ക് അനുഭവപ്പെട്ടത്. 2016 ഒക്ടോബറിലെ യാത്രക്കാരുടെ കണക്കുമായി (86.7 ലക്ഷം) തട്ടിച്ചുനോക്കുേമ്പാൾ 20.52 ശതമാനത്തിെൻറ വർധന. കഴിഞ്ഞമാസം 1,04,50,000 പേരാണ് വിമാനയാത്ര ചെയ്തതെന്നാണ് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പുറത്തുവിട്ട കണക്ക്.
എയർ ഇന്ത്യ ഒഴിച്ചുള്ള എല്ലാ വിമാനകമ്പനികളും ഇൗ കാലയളവിൽ നേട്ടമുണ്ടാക്കി. കൂടുതൽപേർ യാത്രചെയ്തത് ഇൻഡിഗോയിലാണ് (41.33 ലക്ഷം). രണ്ടാം സ്ഥാനത്ത് ജെറ്റ് എയർേവസും (15.88 ലക്ഷം) മൂന്നാമത് സ്പൈസ് ജെറ്റും (13.66) ആണ്. ഇൗ കാലയളവിൽ സ്പൈസ് െജറ്റിെൻറ യാത്ര 90 ശതമാനം സീറ്റുകളിലും യാത്രക്കാരെ വഹിച്ചുകൊണ്ടായിരുന്നു. എന്നാൽ, എയർ ഇന്ത്യയുടെ വിമാനങ്ങൾ കാൽഭാഗം സീറ്റുകൾ ഒഴിച്ചിട്ടാണ് പറന്നത്. യാത്രക്കാർ വർധിച്ചതിനൊപ്പം ഇൻഡിഗോയുടെ മാർക്കറ്റ് ഷെയറും കുതിച്ചു. 38.2ൽനിന്ന് 39.5 ആയാണ് വർധിച്ചത്.
ഇൻഡിഗോ വിമാനങ്ങളാണ് കൃത്യനിഷ്ഠയിൽ മുന്നിൽ. ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നീ വിമാനത്താവളങ്ങളിലെ ആഗമനം-പുറപ്പെടൽ സമയം പരിശോധിച്ചതിൽ ഇൻഡിഗോ 83.9 ശതമാനം കൃത്യത പാലിച്ചെന്ന് കണ്ടെത്തി. സ്പൈസ് ജെറ്റാണ് ഇക്കാര്യത്തിൽ രണ്ടാമത്; 83.3ശതമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.