തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടിവേണമെന്ന്​ ഇന്ത്യ

യുനൈറ്റഡ്​ നാഷൻസ്​:  ലശ്​കറെ ത്വയിബ, ജയ്​ശെ മുഹമ്മദ്​ തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക്​ പരോക്ഷ പിന്തുണ നൽകുന്ന പാകിസ്​താനെതിരെ അന്താരാഷ്​ട്ര തല നടപടിയുണ്ടാകണമെന്ന്​ ഇന്ത്യ ​െഎക്യ രാഷ്​ട്രസഭയിൽ ആവശ്യപ്പെട്ടു. അൽഖ്വയ്​ദ ബന്ധമുള്ള രണ്ടു സംഘടനകളുടെയും തലവൻമാർ പാകിസ്​താൻ ആസ്ഥാനമായുളളവരാണ്​. ഇത്തരം ഗ്രൂപ്പുകളെ പുറത്തുനിന്ന്​ സഹായിക്കുന്നവർക്കെതിതെ സെക്യൂരിറ്റി കൗൺസി​​െൻറ ഭാഗത്തുനിന്ന്​ അടിയന്തര നടപടിയുണ്ടാകണമെന്നും യു.എന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയിദ്​ അക്​ബറുദ്ദീൻ ആവശ്യപ്പെട്ടു.

‘‘നിങ്ങൾ വിതക്കുന്നതി​​െൻറ ഫലമാണ്​ ലഭിക്കുന്നത്​. നിങ്ങൾക്ക്​ വിവേകമുണ്ടെങ്കിൽ , സമാധാനമല്ലാതെ മറ്റൊന്നും വിതക്കാതിരിക്കുക"– ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്​താ​​െൻറ നയത്തിനെതിനെ സയിദ്ദ്​ പറഞ്ഞു.

അഫ്​ഗാനിലേക്ക്​ സുസ്ഥിര സമാധാനം കൊണ്ടുവരാൻ ശ്രമിക്കു​േമ്പാൾ, ഭീകരവാദികൾ അഫ്​ഗാ​​െൻറ അയൽരാജ്യങ്ങളുടെ സുരക്ഷയും സാമാധാനവും കെടുത്തുകയാണ്​.
പത്താൻകോട്ട്​ ഭീകരാക്രണത്തിൽ പാകിസ്​താനിൽ നിന്നുള്ള  ജയ്​ശെ മുഹമ്മദ്​ തലവൻ മസ്​ ഉൗദ്​ അസ്​ഹറിനും കൂട്ടാളികൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന്​ പിറകെയാണ്​ തീവ്രവാദത്തിനെതിരെ ശക്തമായ പ്രസ്​താവനയുമായി ഇന്ത്യൻ പ്രതിനിധി യു.എന്നിലെത്തുന്നത്​.

മുംബൈ ഭീകരാക്രമണത്തി​​െൻറ സൂത്രധാരൻ സക്കിയൂർ റഹ്​മാൻ ലഖ് വിയെ ജയിലിൽനിന്നു മോചിപ്പിച്ച പാകിസ്​താനെതിരെ  ഐക്യരാഷ്ട്ര സംഘടനയിൽ  ഇന്ത്യയുടെ നീക്കത്തെ തടഞ്ഞ ചൈനക്കെതിരെയും സയിദ്​ അക്​ബറുദ്ദീൻ  തുറന്നടിച്ചു. ചൈനയുടെ ഇൗ നടപടി ​ തീവ്രവാദത്തെ തടയുന്നതിൽ യു.എൻ സംഘടനകൾക്കിടയിൽ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം ​വ്യക്തമാക്കി.

Tags:    
News Summary - India Seeks UN Action Against Lashkar, Jaish-e-Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.