Posted On
date_range Updated On
date_range റോഹിങ്ക്യകൾക്ക് സഹായ സാമഗ്രികളുമായി ഡൽഹിയിൽ നിന്ന് ധാക്കക്ക് വിമാനം
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാൻ ശ്രമം നടത്തുന്ന കേന്ദ്രസർക്കാർ, അതുവഴിയുണ്ടായ പ്രതിച്ഛായ നഷ്ടം തീർക്കാൻ ബംഗ്ലാദേശിലേക്ക് സഹായ സാമഗ്രികൾ അയച്ചു. ഇന്ത്യയുടെ റോഹിങ്ക്യൻ നിലപാടിൽ അതൃപ്തി അറിയിച്ച ബംഗ്ലാദേശിനെ തൃപ്തിപ്പെടുത്താൻ കൂടിയാണിത്.
മ്യാന്മറിൽ നിന്ന് റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് ഒഴുകുകയാണ്. മൂന്നു ലക്ഷം അഭയാർഥികളെങ്കിലും ഇപ്പോൾ ബംഗ്ലാദേശിലുണ്ട്. ഡൽഹിയിൽ നിന്ന് സഹായ സാമഗ്രികൾ നിറച്ച വിമാനം ഇൗ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിലേക്കു പറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.