വീണ്ടും റെക്കോഡ്​ ഭേദിച്ച്​ രാജ്യത്ത്​ കോവിഡ്​ കുതിപ്പ്​; ചൊവ്വാഴ്ച 1.15 ലക്ഷം രോഗികൾ


ന്യൂഡൽഹി: അടുത്ത നാലാഴ്​ച അതിനിർണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ്​ സാധൂകരിച്ച്​ വീണ്ടും റെക്കോഡിട്ട്​ കോവിഡ്​ കണക്കുകൾ. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ്​ പുതുതായി ​വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ വർഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ്​ ഏറ്റവും പുതിയ കണക്കുകളിൽ രാജ്യം തൊട്ടത്​. ഞായറാഴ്​ച​ രാജ്യത്ത്​ 1.03 ലക്ഷം പുതിയ വൈറസ്​ ബാധിതരുണ്ടായിരുന്നു.

​മൊത്തം വൈറസ്​ ബാധിതരൂടെ എണ്ണം ഇതോടെ എട്ടു ലക്ഷം കടന്നു. രണ്ടു ദിവസം മുമ്പ്​ ഏഴു ലക്ഷത്തിലെത്തിയതാണ്​​ അതിവേഗം കുതിക്കുന്നത്​. 630 പേരാണ്​ ചൊവ്വാഴ്ച മരണത്തിന്​ കീഴടങ്ങിയത്​. ഇതും കഴിഞ്ഞ നവംബർ അഞ്ചിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണ്​.

രോഗബാധ കുറഞ്ഞ്​​ മൊത്തം ​കോവിഡ്​ രോഗികൾ രണ്ടു ലക്ഷമായി ചുരുങ്ങിയിടത്തുനിന്നാണ്​ 24 ദിവസത്തിനിടെ എട്ടു ലക്ഷത്തിലെത്തുന്നത്​. മഹാരാഷ്​ട്രയാണ്​ ഇപ്പോഴും കണക്കുകളിൽ ഒന്നാമത്​- 55,469 പേർ. ഞായറാഴ്ച 57,000ലെത്തിയതിനു ശേഷം ഏറ്റവും ഉയർന്ന കണക്ക്​. പ്രതിദിന രോഗ ബാധയിൽ ഏറ്റവും വലിയ വർധന ഛത്തീസ്​ഗഢിലാണ്​. കർണാടക, ഉത്തർ പ്രദേശ്​, ഡൽഹി, പഞ്ചാബ്​ തുടങ്ങിയ സംസ്​ഥാനങ്ങളും പിറകിലുണ്ട്​.

Tags:    
News Summary - India Records Over one Lakh New COVID-19 Cases In A Day For First Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.