Posted On
date_range Updated On
date_range രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 8000 കടന്നു; മൂന്നു മാസത്തിനിടെ ആദ്യം
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികൾ. 24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 40,370 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.