‘ബാലറ്റിൽ വോട്ട് നടന്നിട്ടും കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ എം.എൽ.സി തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പരിഹാസവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്തതിൽ പരിഹാസവുമായി പ്രധാനമന്ത്രി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ലെന്ന് പറഞ്ഞാണ് മോദിയുടെ വിമർശനം.

"വലിയ നാല് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് നടന്ന എം.എൽ.സി തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് നടത്തിയത്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ?" എന്ന ഇമോജിയോടപ്പമുള്ള കുറിപ്പോടുകൂടിയാണ് പ്രധാനമന്ത്രി എക്സിൽ പോസ്റ്റിട്ടത്.

ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് തിരികെ പോകണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ് ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് എതിരെയുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങളെ പരിഹസിച്ച് കൊണ്ടുളള പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതിനോടകം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 28 എം.എൽ.സി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 12 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ഒരു സീറ്റിൽ പോലും വിജയം കാണാൻ പാർട്ടിക്ക് കഴിഞ്ഞില്ല. 

കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കർണാടകയിലാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിച്ച സീറ്റുകളിലെല്ലാം പാർട്ടി പരാജയപ്പെട്ടു. മുമ്പുണ്ടായിരുന്ന നാല് സീറ്റുകളും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടമായി. ബി.ജെ.പി-ജെ.ഡി.എസ് സഖ്യമാണ് ഇവിടെ എല്ലാ സീറ്റുകളും നേടിയത്. ഒക്ടോബർ 23നായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ ഗ്രാജ്വേറ്റ്, ടീച്ചേഴ്സ് കൗൺസിൽ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർണമായി കഴിഞ്ഞിട്ടില്ലെങ്കിലും വിവിധ മണ്ഡലങ്ങളിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.

Tags:    
News Summary - 'Can You Guess How Many Seats Congress Won?': Narendra Modi Mocks Party Over MLC Election Setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.