എം.എൽ.സി തെരഞ്ഞെടുപ്പ്: യു.പിയിൽ ബി.ജെ.പിക്ക് അഞ്ച്, എസ്.പിക്ക് മൂന്ന്

ലഖ്നോ: ഉത്തർപ്രദേശ് നിയമനിർമാണ കൗൺസിലിലെ (എം.എൽ.സി) 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സമാജ്‍വാദ് പാർട്ടിക്കും നേട്ടം. ഫലം വന്ന എട്ടിൽ അഞ്ചെണ്ണം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ മൂന്നിടങ്ങളിൽ എസ്.പി ജയിച്ചു.

അലഹബാദ്-ഝാൻസി ബിരുദധാരി മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി മാൻസിങ് യാദവും ആഗ്ര ബിരുദധാരി മണ്ഡലത്തിൽ ബി.ജെ.പിയുടെ മാനവേന്ദ്ര പ്രതാപ് സിങ്ങും വിജയിച്ചു. ബറേലി-മൊറാദാബാദ് അധ്യാപക മണ്ഡലം ബി.ജെ.പി നിലനിർത്തി.പാർട്ടി സ്ഥാനാർഥി ഹരി സിങ് ധില്ലനാണ് ജയിച്ചത്.

ലഖ്നോ അധ്യാപക മണ്ഡലത്തിൽ ബി.ജെ.പിയുടെ ഉമേഷ് ദ്വിവേദി ജയം സ്വന്തമാക്കി. മീററ്റിലെ ബിരുദധാരി, അധ്യാപക മണ്ഡലങ്ങളും ബി.ജെ.പി നേടി. ബിരുദധാരി മണ്ഡലത്തിൽ ദിനേശ് കുമാർ ഗോയലും അധ്യാപക മണ്ഡലത്തിൽ ശ്രീചന്ദ് ശർമയും വിജയിച്ചു. വാരാണസി അധ്യാപക മണ്ഡലത്തിൽ എസ്.പിയുടെ ലാൽ ബിഹാരി യാദവ് വിജയിച്ചു. ആഗ്ര-അലീഗഢ് അധ്യാപക മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി ആകാശ് അഗർവാൾ വിജയിച്ചു.

2027ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ എസ്.പിയും തമ്മിലുള്ള അഭിമാനപ്പോരായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് 11 സീറ്റുകളിൽ ആറെണ്ണം ബി.ജെ.പിയുടെ കൈവശമായിരുന്നു.

കർണാടകയിൽ നാലു സീറ്റുകളും ബി.ജെ.പി-ജെ.ഡി.എസ് സഖ്യം സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് അധ്യാപക മണ്ഡലത്തിൽ ബി.ജെ.പിയുടെ ശഷീൽ നാമോഷി, സൗത്ത് ഈസ്റ്റ് ബിരുദധാരി മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ.എം. സുരേഷ്, വെസ്റ്റ് ബിരുദധാരി മണ്ഡലത്തിൽ ബി.ജെ.പിയുടെ എസ്.വി. ശങ്കനൂർ എന്നിവരും ബംഗളൂരു അധ്യാപക മണ്ഡലത്തിൽ ജെ.ഡി.എസിന്റെ എ.പി. രംഗനാഥുമാണ് ജയിച്ചത്.

ദർബൻഗ അധ്യാപക മണ്ഡലത്തിൽ സുരേഷ് പ്രസാദ് റായ് ആണ് ജയിച്ചത്. ബി.ജെ.പി, ആർ.ജെ.ഡി, സ്വന്തന്ത്രൻ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിജയം. എട്ട് സീറ്റുകളിൽ നാലിടങ്ങളിലെ ഫലമാണ് പുറത്തുവന്നത്. ബിഹാറിൽ ജൻ സുരാജ് പാർട്ടി അക്കൗണ്ട് തുറന്നതാണ് സവിശേഷത.

Tags:    
News Summary - UP MLC polls: BJP wins 5, SP 3 of 8 declared results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.