വെട്ടിയ വോട്ടർമാർക്ക് ഫോം 6 എന്തിന് നൽകി? തെരഞ്ഞെടുപ്പ് കമീഷനെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: എ​സ്.​ഐ.​ആ​റി​ലൂ​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യ​വ​രോ​ട്, 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ പു​തി​യ വോ​ട്ട​ർ​മാ​ർ​ക്ക് മാ​​ത്ര​മു​ള്ള ഫോം 6 ​നി​യ​മ​വി​രു​ദ്ധ​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ പ​റ​ഞ്ഞ​​തെ​ന്തി​നാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​​കോ​ട​തി ബെ​ഞ്ച് കേ​​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ചോ​ദി​ച്ചു.

വോ​ട്ട​വ​കാ​ശം നി​ർ​ണാ​യ​ക ജ​നാ​ധി​പ​ത്യാ​വ​കാ​ശം ആ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സു​പ്രീം​കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​നി​യ​മ​വി​രു​ദ്ധ ​പ്ര​വൃ​ത്തി​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ഴ​യ വോ​ട്ട​ർ​മാ​രെ കൊ​ണ്ട് ത​ങ്ങ​ൾ പു​തി​യ വോ​ട്ട​ർ​മാ​രാ​ണെ​ന്ന വ്യാ​ജ ‘സ​ത്യ​പ്ര​സ്താ​വ​ന’ ന​ട​ത്തി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക​യ​റ്റി​യ ക​മീ​ഷ​ൻ അ​തേ ക​ളി ഡ​ൽ​ഹി എ​സ്.​ഐ.​ആ​റി​ലും ആ​വ​ർ​ത്തി​ക്കു​ന്ന​തു​ക​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട​ത്.

അ​തോ​ടെ വി​ലാ​സം മാ​റി​യ​വ​ർ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി പു​റ​ത്തു​പോ​യ​വ​ർ​ക്കും ഫോം-8 ​അ​ല്ലെ​ങ്കി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​മീ​ഷ​ൻ ബോ​ധി​പ്പി​ച്ചു.

ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധ​ന​ക്കി​ടെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രോ​ട് പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള ഫോം-6 ​സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.

ഫോം-6 ​ആ​ദ്യ​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും മു​മ്പൊ​രി​ക്ക​ലും വോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ത് പൂ​രി​പ്പി​ക്കു​ന്ന​യാ​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഇ​തി​ന​കം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് അ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ്ര​ശ്ന​മാ​ണ്. പ​ക​രം വി​ലാ​സ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഫോം-8 ​അ​ത​ല്ലെ​ങ്കി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന് സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മാ​യി​രു​ന്നി​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ഡ​ൽ​ഹി​യി​ലെ ക​ളി കാ​ണി​ച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി പേ​രു​ടെ പേ​ര് ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ചൂ​ണ്ടി​ക്കാ​ട്ടി.

47 ല​ക്ഷം പേ​രു​ടെ പേ​ര് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ 43 ല​ക്ഷം പേ​രെ സ്ഥി​ര​മാ​യി മാ​റി​പ്പോ​യ​വ​രോ ഹാ​ജ​രാ​കാ​ത്ത​വ​രോ ആ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​രി​ൽ പ​ല​ർ​ക്കും എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

വി​ലാ​സം മാ​റി​യ​വ​ർ​ക്കോ ജോ​ലി​സം​ബ​ന്ധ​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി ന​ഗ​ര​ത്തി​ന് പു​റ​ത്താ​യി​രു​ന്ന​വ​ർ​ക്കോ ഫോം ​ല​ഭി​ക്കാ​തി​രു​ന്നി​രി​ക്കാ​മെ​ന്ന് കോ​ട​തി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു.

പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ക​മീ​ഷ​ൻ

നി​യ​മ​വി​രു​ദ്ധ പ്ര​വൃ​​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​നാ​കാ​തെ പ​രു​ങ്ങ​ലി​ലാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ദാ​മ ശേ​ശാ​ദ്രി നാ​യി​ഡു കോ​ട​തി​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും, സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും ബോ​ധി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും മു​മ്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​മീ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്ന് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. വി​ലാ​സം മാ​റി​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന കാ​ര്യ​വും ക​മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വോ​ട്ട​വ​കാ​ശം നി​ർ​ണാ​യ​ക ജ​നാ​ധി​പ​ത്യാ​വ​കാ​ശം 

വോ​ട്ട​വ​കാ​ശം നി​ർ​ണാ​യ​ക ജ​നാ​ധി​പ​ത്യാ​വ​കാ​ശ​മാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സു​പ്രീം​കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. ഒ​രു ഫോം ​സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രാ​ൾ​ക്ക് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് അ​വ​ർ​ക്കെ​ല്ലാം ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ(​ബി.​എ​ൽ.​ഒ)​മാ​​രെ സ​മീ​പി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും സു​​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.