അവസാനത്തെ രണ്ടുപേരും പിടിയിൽ; തേനി ജയിലിൽനിന്ന് ചാടിയ മുഴുവൻ പ്രതികളും വീണ്ടും അകത്ത്
ചെന്നൈ: തമിഴ്നാട്ടിലെ തേനി ജയിലില്‍നിന്നും ചാടിയ മുഴുവന്‍ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന രണ്ട് പ്രതികൾ പൊലീസില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിൽ പിടിയിലായതോടെ ജയിൽ ചാടിയ 17 പേരും അഴിക്കുള്ളിലായി. ചിന്നമണ്ണൂരില്‍ നിന്നും ഉത്തംപാളയത്തിലേക്കുള്ള വഴിയില്‍ വെച്ചാണ് തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരെ ഏറ്റവും ഒടുവിൽ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് മറ്റ് രണ്ടുപേരും പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തില്‍ എട്ടുപേരും രാവിലെ അഞ്ച് പേരും പിടിയിലായിരുന്നു. കൂടുതൽ സമയം വനത്തിനകത്ത് കഴിയുന്നതിനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇവര്‍ പൊലീസിൽ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷം കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് ജീവനക്കാരെ ആക്രമിച്ച് തടവുകാർ കൂട്ടത്തോടെ ചാടിപ്പോയ സംഭവം നടന്നത്. അപസ്മാരം അഭിനയിച്ച് ജീവനക്കാരെ മുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചാണ് 17 റിമാൻഡ് പ്രതികൾ ജയിൽ മതിലുകൾ കടന്ന് രക്ഷപ്പെട്ടിരുന്നത്. രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.