രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു; 3980 മരണം

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു. 4,12,262 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയർന്നു. 3,980 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേർക്ക്​ രോഗമുക്​തിയുണ്ടായി. 1,72,80,844 പേരാണ്​ ഇതുവരെ കോവിഡിൽ നിന്ന്​ മുക്​തി നേടിയത്​. 35,66,398 പേരാണ്​ നിലവിൽ ഇന്ത്യയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​.

57,640 രോഗികളുമായി മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. കർണാടക-50,112, കേരള-41,953, ഉത്തർപ്രദേശ്​-31,111, തമിഴ്​നാട്​-23,310 എന്നിങ്ങനെയാണ്​ വിവിധ സ്ഥലങ്ങളിലെ രോഗബാധ. ഈ അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്നാണ്​ ഇന്ത്യയിലെ 49.52 ശതമാനം കോവിഡ്​ കേസുകളും റിപ്പോർട്ട്​ ചെയ്യുന്നത്​. മഹാരാഷ്​ട്രയിൽ മാത്രം 13.98 ശതമാനം കോവിഡ്​ രോഗികളുണ്ട്​. 

കോവിഡിൽ പിടിവിട്ട് മഹാരാഷ്ട്ര; ഇന്നലെ മാത്രം 920 മരണം, 57,640 പുതിയ രോഗികൾ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രം. ഇന്നലെ മാത്രം 920 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 57,640 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ, അതിരൂക്ഷമായി ബാധിച്ച ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വരുന്നതായി അധികൃതർ പറഞ്ഞു.

തലസ്ഥാനമായ മുംബൈയിൽ 3879 പേർക്കാണ് ഇന്നലെ രോഗം. 77 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനത്ത് നിലവിൽ 6.41 ലക്ഷം രോഗികളാണുള്ളത്.

അതേസമയം, മുംബൈ, ഒൗറംഗബാദ്, താനെ, നാസിക്. നാഗ്പൂർ തുടങ്ങിയ ജില്ലകളിൽ രോഗബാധ നിരക്കിൽ കുറവുണ്ടായതായി അധികൃതർ പറഞ്ഞു. 

Tags:    
News Summary - India records 4.12 lakh fresh Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.