എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്താൻ പുറത്ത്; ഇന്ത്യയുടെ പ്രതികരണം

നാല് വർഷത്തിന് ശേഷം പാകിസ്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്താൻ പുറത്തായതിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പ്ലീനറിയുടെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ തീരുമാനത്തെ തനിക്ക് അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

"കള്ളപ്പണം വെളുപ്പിക്കൽ / കൗണ്ടർ ടെറർ ഫിനാൻസിംഗ് (സി‌.എഫ്‌.ടി) സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഏഷ്യാ പസഫിക് ഗ്രൂപ്പ് ഓൺ മണി ലോണ്ടറിംഗുമായി ചേർന്ന് പാകിസ്താൻ തുടർന്നും പ്രവർത്തിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു" -അദ്ദേഹം പ്രതികരിച്ചു. "എഫ്.എ.ടി.എഫ് സൂക്ഷ്‌മപരിശോധനയുടെ ഫലമായി, 26/11ന് മുംബൈയിൽ നടന്ന മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനുമെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരർക്ക് എതിരെയടക്കം ചില നടപടികളെടുക്കാൻ പാകിസ്താൻ നിർബന്ധിതരായി" -വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ഭീകരതക്കെതിരെയും, അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനുമെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ സുസ്ഥിര നടപടികൾ പാകിസ്താൻ തുടരണമെന്നത് ആഗോള താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്‌ചയാണ്‌ എഫ്.എ.ടി.എഫ് പാകിസ്താൻ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തായതായി പ്രഖ്യാപിച്ചത്. 

Tags:    
News Summary - India Reacts As Pakistan Exits Terror Watchdog's 'Grey' List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.