ന്യൂഡൽഹി: ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ ഇന്ത്യ ഏറെ മുന്നോട്ട്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ നിർമാണം പത്തിരട്ടിയിലധികം വർധിച്ച് 2.5 ദശലക്ഷം യൂനിറ്റായി ഉയരുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ ചൈന, യൂറോപ്പ്, അമേരിക്ക രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്നും ന്യൂയോർക് ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ ഗ്രൂപ് റോഡിയം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയുമായി ഇലക്ട്രിക് വാഹന കയറ്റുമതിയുമായി മത്സരിക്കണമെങ്കിൽ ഇന്ത്യൻ കമ്പനികൾ ചെലവ് കുറക്കേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്.
ടാറ്റ മോട്ടോഴ്സ്, എം.ജി മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെ 90 ശതമാനം ഇലക്ട്രിക് വാഹനങ്ങളും കൈയടക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി, ഇലക്ട്രിക് വാഹന നിർമാതാക്കൾക്കുള്ള സർക്കാർ പ്രോത്സാഹനം, വ്യാപാര നയം തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണത്തിന് കൂടുതൽ പ്രോത്സാഹനമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശിക ഇലക്ട്രിക് വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൂർണമായും നിർമിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യ 70 മുതൽ 100 വരെ ശതമാനം ഇറക്കുമതി തീരുവ നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.