ന്യൂഡൽഹി: വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യയും പാകിസ്താനും നടത്തുന്ന അവകാശവാ ദങ്ങൾക്ക് മതിയായ തെളിവുകൾ പുറത്തുവരാൻ ഇനിയും ബാക്കി. ഇന്ത്യൻ വ്യോമസേന പൈലറ്റ് പാകിസ്താെൻറ കസ്റ്റഡിയിലുള്ളതിന് തെളിവായി വിഡിയോ ദൃശ്യങ്ങളുണ്ട്. ഉടനടി സുര ക്ഷിതമായി വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ വ്യോമസേന യുടെ മിഗ്-21 ബൈസൺ വിമാനം തകർന്നതിനും ചിത്രങ്ങൾ തെളിവായി ഉണ്ട്. എന്നാൽ പിന്നീടുള്ള കാ ര്യങ്ങളിലാണ് അവ്യക്തത.
- തകർന്നുവീണ ഇന്ത്യൻ വ്യോമസേന വിമാനം ‘നഷ്ടപ്പെട്ട ു’വെന്ന് ഇന്ത്യയും ‘വെടിവെച്ചു വീഴ്ത്തി’യെന്ന് പാകിസ്താനും പറയുന്നു. രണ്ടു വിമാനങ്ങൾ തകർത്തുവെന്നാണ് പാകിസ്താെൻറ അവകാശവാദം. എന്നാൽ, രണ്ടാമത്തെ വിമാനം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രങ്ങളുമില്ല.
- പാകിസ്താെൻറ വിമാനം വെടിവെച്ചിട്ടതായി ഇന്ത്യ അവകാശപ്പെടുന്നു. പാക് അതിർത്തിയിലേക്ക് വീണതിന് കരസേനാംഗങ്ങൾ ദൃക്സാക്ഷികളാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. എന്നാൽ ആ വിമാനത്തകർച്ചയുടെ ചിത്രം പുറത്തു വന്നിട്ടില്ല. എഫ്-16 വിമാനമാണ് വീഴ്ത്തിയതെന്ന വിശദീകരണങ്ങൾ അനൗദ്യോഗികമായുണ്ട്.
- അതിർത്തി ഭേദിച്ച പാക് വിമാനങ്ങൾ നാലിടത്ത് ബോംബിട്ടതായി പറയുന്നുണ്ട്. എന്നാൽ, അതിനും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടില്ല.
- ബദ്ഗാമിൽ വ്യോമസേനാ ഹെലികോപ്ടർ തകർന്നുവീഴുകയും ഏഴുപേർ മരിക്കുകയും ചെയ്തു. ഇത് പാകിസ്താെൻറ കൈക്രിയയായി കണക്കാക്കുന്നില്ല. എന്നാൽ, രാവിലെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടൽ മുൻനിർത്തി നിയോഗിക്കപ്പെട്ട വിമാനമാണെന്ന് ഏതാണ്ട് വ്യക്തം.
- 12 മിറാഷ് പോർവിമാനങ്ങൾ ചേർന്ന് ബാലാകോട്ട് കഴിഞ്ഞദിവസം പുലർച്ചെ നടത്തിയ ആക്രമണത്തിൽ 300ഒാളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ അവകാശപ്പെടുന്നു. വ്യോമാക്രമണം നടന്നതായി വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവകാശപ്പെടുന്ന വ്യാപ്തിയും ആൾനാശവും തെളിയിക്കുന്ന വിശദാംശങ്ങളോ ചിത്രങ്ങളോ പുറത്തുവന്നിട്ടില്ല.
- ജയ്ശെ മുഹമ്മദിെൻറ നേതാവ് മൗലാന മസ്ഉൗദ് അസ്ഹറിെൻറ അകന്ന സഹോദരൻ യൂസുഫ് അസ്ഹർ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് വിദേശകാര്യ മന്ത്രാലയം നൽകിയത്. എന്നാൽ, അതിെൻറ തെളിവുകളുമില്ല. കൊല്ലപ്പെട്ടില്ലെന്ന് ജയ്ശ് വാദിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.