ഇന്ത്യ ദിനംപ്രതി നാലരലക്ഷം പി.പി.ഇ കിറ്റുകൾ നിർമിക്കുന്നു -സ്​മൃതി ഇറാനി

ന്യൂഡൽഹി: ഇന്ത്യ പ്രതിദിനം നാലരലക്ഷം പി.പി.ഇ കിറ്റുകൾ (പ്രത്യേക സുരക്ഷ വസ്​ത്രം) നിർമിച്ചക്കുന്നതായി കേന്ദ്രമന്ത്രി സ്​മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തുടനീളമുള്ള 600 കമ്പനികളാണ്​ കിറ്റ്​നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നത്​. 
കോവിഡി​​െൻറ തുടക്കത്തിൽ ഒരു കിറ്റ്​ പോലും ഇന്ത്യ നിർമിച്ചിരുന്നില്ല. കോവിഡ്​ റിപ്പോൾട്ട്​ ചെയ്​ത്​ രണ്ടു മാസത്തിനുള്ളിലാണ്​ കിറ്റ്​ നിർമാണം തുടങ്ങിയത്​. അതിനു മുമ്പ്​ വിദേശത്തു നിന്ന്​ ഇറക്കുമതി ചെയ്​തതായിരുന്നു ഉപയോഗിച്ചിരുന്നത്​. 

മാസ്​ക്​, ഐ ഷീൽഡ്​, ഷൂ കവർ, ഗൗൺ, ഗ്ലൗസ് എന്നിവയടങ്ങിയതാണ്​ പി.പി.ഇ കിറ്റ്​. കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന വേളയിൽ ഡോക്​ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷിത കവചമാണിത്​. 

കഴിഞ്ഞ മാസാദ്യം 2.22 കോടി കിറ്റിനാണ്​ ഇന്ത്യ ഓർഡർ നൽകിയത്​. അതിൽ 1.43 കോടി കിറ്റുകൾ ആഭ്യന്തര നിർമാതാക്കൾ ഉൽപാദിപ്പിച്ചതായിരുന്നു. 80 ലക്ഷം പി.പി.ഇ കിറ്റുകൾ ഇറക്കുമതി ചെയ്​തു. അലോക്​ ഇൻഡസ്​ട്രീസ്​, ജെ.സി.ടി പഗ്​വാര, ഗോകൽദാസ്​ എക്​സ്​പോർട്​സ്​, ആദിത്യ ബിർ തുടങ്ങിയ കമ്പനികളാണ്​ ആഭ്യന്തര പി.പി.ഇ കിറ്റ്​ നിർമാതാക്കൾ.


 

Tags:    
News Summary - India Now Manufactures 4.5 Lakh PPE Suits A Day To Fight Covid -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.