ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യയും ന്യൂസിലന്‍റും ഒപ്പുവെച്ചു. ഒരു ദശാബ്ദത്തിനു ശേഷം മാർച്ചിൽ ഇരു രാജ്യങ്ങളും ആരംഭിച്ച വ്യാപാര ചർച്ചകൾക്കാണ് ഇതിലൂടെ അന്തിമ തീരുമാനമായത്. മാർച്ചിൽ ന്യൂസിലന്‍റ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. യു.കെ, ഒമാൻ രാജ്യങ്ങളുമായുള്ള കരാറുകൾക്ക് ശേഷം ഇന്ത്യ ഈ വർഷം വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന മൂന്നാമത്തെ കരാറാണിത്. യൂറോപ്യൻ യൂണിയനും യു.എസുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ മറുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
കരാർ നിലവിൽ വരുന്നതോടെ ന്യൂസിലന്‍റിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി താരിഫിൽ 95 ശതമാനം ഇളവ് ലഭിക്കും. കരാർ ന്യൂസിലന്‍റിൽ കൂടുതൽ തൊഴിൽ സാധ്യതയും വരുമാനവും ഉറപ്പാക്കുമെന്നാണ് ലക്സൻ പറഞ്ഞു. കരാറിലൂടെ അടുത്ത അഞ്ച് വർഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടി ആകുമെന്ന് മോദി പറഞ്ഞു.
പാൽ, മത്സ്യം, പഴങ്ങൾ, കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ലക്ഷ്യമിടുന്ന ന്യൂസിലന്‍റിന്‍റെ വിപണി പ്രവേശനത്തിലെ തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതുപോലെ ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലുകൾക്കും ടെലികോം, ടൂറിസം മേഖലക്കും നിർമാണ മേഖലക്കും വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 1000 ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസ അനുവദിക്കാനും കരാറിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.