ബദൽ സാധ്യത കോൺഗ്രസിൽ മാ​ത്രം, സമൂല പരിഷ്​കാരം അത്യാവശ്യം -കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസിൽ സമൂലമായ പരിഷ്​കാരങ്ങൾ അത്യാവശ്യമാണെന്ന്​ മുതിർന്ന നേതാവ്​ കപിൽ സിബൽ. പാർട്ടി നിർജീവമല്ലെന്ന്​ കാട്ടിക്കൊടുക്കാൻ പരിഷ്​കരണങ്ങൾ അനിവാര്യമാണെന്നും ബി.ജെ.പിയുടെ രാഷ്​ട്രീയബദലായി സ്വയം അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട്​ കഴിഞ്ഞവർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളിൽ ഒരാളാണ്​ സിബൽ.

പി.ടി.ഐക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ സിബലി​െൻറ തുറന്നുപറച്ചിൽ. നിലവിൽ ബി.ജെ.പിക്ക്​ ശക്​തമായ രാഷ്​ട്രീയബദൽ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ല. കോൺഗ്രസിന്​ മാത്രമാണ്​ ഒരു ബദൽസാധ്യത കാണുന്നത്​. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ രാജ്യത്തിന്​ ഹാനികരമാണെന്ന്​ ​ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ്​ പരാജയ​പ്പെട്ടതായും അതി​​െൻറ തെളിവാണ്​ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജിതൻ പ്രസാദക്ക്​ ബി.ജെ.പിയിൽനിന്ന്​ പ്രസാദം ലഭിച്ചതിനാലാണ്​ പാർട്ടി വിട്ടത്​. പരിചയസമ്പന്നതയുള്ള മുതിർന്നവരെയും യുവനേതൃത്വത്തെയും ഒരുമിച്ചുകൊണ്ടുപോകണം. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ മോദിസർക്കാറി​​െൻറ കഴിവില്ലായ്മ രാജ്യം കണ്ടതാണ്​. ഇതിൽ ജനങ്ങളുടെ വേദന പരിഹരിക്കേണ്ടതുണ്ട്​. അത്​ കോൺഗ്രസ്​ സ്വയം ഏറ്റെടുക്കണം. പശ്ചിമബംഗാൾ, കേരളം, അസം, പുതുച്ചേരി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി പഠിക്കാൻ സമിതികൾ രൂപവത്​കരിച്ചതിനെ സിബൽ സ്വാഗതം ചെയ്​തു. നല്ലതേതെന്ന്​ ജനം തെരഞ്ഞെടുക്കുന്ന ഒരു കാലം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - India needs a resurgent Congress: Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.