നയ്പിഡാവ്: ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി മ്യാന്മറുമായി ഇന്ത്യ 11 കരാറുകളിൽ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഒാങ്സാൻ സൂചിയുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് നാവിക സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പുനൽകുന്ന കരാറുകളിൽ ഒപ്പുവെച്ചത്.
ചരക്കുകപ്പലുകളുടെ നീക്കമടക്കം ഷിപ്പിങ് മേഖലയിലെ വിവരങ്ങൾ പരസ്പരം കൈമാറും. ഇരുരാജ്യങ്ങളുടെയും പ്രസ്കൗൺസിലുകളുടെ സഹകരണത്തിനും 2017-2020 കാലത്തേക്ക് സാംസ്കാരിക വിനിമയ പരിപാടികൾക്കും ധാരണയായി. െഎ.ടി രംഗെത്ത വികസനത്തിനായി ഇന്ത്യ-മ്യാന്മർ സെൻറർ സ്ഥാപിക്കും. മ്യാന്മറിലെ യമേതിനിൽ വനിത പൊലീസ് പരിശീലന കേന്ദ്രം സ്ഥാപിക്കും. മ്യാന്മറിലെ ആഭ്യന്തര സുരക്ഷ പ്രശ്നങ്ങളിൽ ഉത്കണ്ഠകൾ പങ്കുവെച്ചതായി സംയുക്ത വാർത്തസമ്മേളനത്തിൽ മോദി പറഞ്ഞു. തീവ്രവാദമടക്കം മ്യാന്മർ നേരിടുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതായി അദ്ദേഹം വ്യക്തമാക്കി. സമാധാനവും നീതിയും ഉറപ്പുവരുത്താൻ യോജിച്ച് പ്രവർത്തിക്കും. ഭീകരതക്കെതിരെ ഒരുമിച്ച് നീങ്ങും.
മ്യാന്മറിലെ റഖിനെ സ്റ്റേറ്റിൽ പട്ടാളത്തിെൻറ തേർവാഴ്ചയിൽനിന്ന് രക്ഷതേടി 1,25,000 റോഹിങ്ക്യൻ മുസ്ലിംകൾ രണ്ടാഴ്ചമുമ്പ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ഇൗ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം സൂചിക്കുമേൽ കടുത്ത സമ്മർദം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. മ്യാന്മർ പ്രസിഡൻറ് ടിൻ േജായുമായും മോദി കൂടിക്കാഴ്ച നടത്തി. ചൈനയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കുശേഷമാണ് പ്രധാനമന്ത്രി മോദി മ്യാന്മർ സന്ദർശനത്തിനെത്തിയത്. ഇന്ത്യയുടെ തന്ത്രപ്രധാന അയൽരാജ്യങ്ങളിലൊന്നാണ് മ്യാന്മർ. ഇരു രാജ്യങ്ങളും 1,640 കി.മീ. അതിർത്തിയാണ് പങ്കിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.