ആണവ സഹകരണത്തിന്​ ഇന്ത്യ-ജപ്പാൻ കരാർ

ന്യൂഡൽഹി: ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ജപ്പാൻ സന്ദർശിക്കു​േമ്പാൾ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കുമെന്നാണ് മെയ്ൻചി ദിനപത്രം റിപ്പോർട്ട്​ ചെയ്തത്​.  

സൈനികേതര ആവശ്യങ്ങൾക്ക്​ ആണവോർജം ഉപയോഗിക്കുന്നതിന്​ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയും ജപ്പാനും ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിൽ സാ​േങ്കതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടർന്ന്​ തുടർചർച്ച താൽകാലികമായി നിർത്തിവെക്കുകയായിരുന്നു.

പ്രധാനമായും ആണവ നിർവ്യാപന കരാറിലെ (എൻ.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം നേരിട്ട രാജ്യമായ ജപ്പാൻ ആണവായുധ സാങ്കേതികവിദ്യ കൈമാറണമെങ്കിൽ ഇന്ത്യഎൻ.പി.ടി വ്യവസ്ഥ പാലിക്കണമെന്നും ബോബ്​ നിർമാണത്തിന്​ ആണവ ഇന്ധനം ഉപയോഗിക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാനെ കൂടാതെ അമേരിക്കയുമായും ഇന്ത്യക്ക്​ ആണവ സഹകരണമുണ്ട്.

 

Tags:    
News Summary - India, Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.