മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ പാക് വെടിവെപ്പ്: ഇന്ത്യ അപലപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ ആക്രമണം നടത്തിയ പാകിസ്താന്‍റെ നടപടിയിൽ ശക്തമായി പ്രതികരിച് ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ വെടിവെപ്പ് നടത്തിയ പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പി.എം.എസ്.എ)യുടെ നടപടിയിൽ അപലപിക്കുന്നു.

പി.എം.എസ്.എ നടപടി ദൗർഭാഗ്യകരമാണ്. മോശം പ്രവൃത്തിയിൽ നിന്ന് പാക് അധികൃതർ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഏപ്രിൽ 12നാണ് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്കും തൊഴിലാളികൾക്കും നേരെ പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി വെടിവെപ്പ് നടത്തിയത്. ഒാംകാർ, മഹാസാഗർ എന്നീ ബോട്ടുകൾക്ക് നേരെയായിരുന്നു ആക്രമണം. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - India issues strong demarche to Pakistan on deliberate attack on Indian fishing boats -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.