സ്വയം പര്യാപ്​തമാവേണ്ടത്​ രാജ്യത്തി​െൻറ ആവശ്യം​ -പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സ്വയം പര്യാപ്​തമാവേണ്ടതുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. അത്​ ​രാജ്യത്തിനും ലോകത്തിനും ആവശ്യമാണ്​. ആത്മനിർഭർ (സ്വയം പര്യാപ്​തത)130 കോടി ജനങ്ങളുടെ മന്ത്രമാണ്​. അതൊരു യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ​ചെ​ങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ​

സ്വന്തം കാലിൽ നിൽക്കുകയെന്ന ലക്ഷ്യം രാജ്യം തിരിച്ചറിയുമെന്ന ആത്മവിശ്വസം തനിക്കുണ്ട്​. ഇന്ത്യക്കാരിലും അവരുടെ കഴിവിലും തനിക്ക്​ ആത്മവിശ്വാസമുണ്ട്​. എന്തെങ്കിലും ചെയ്യാനായി തീരുമാനിച്ചാൽ ആ ലക്ഷ്യം കൈവരിക്കുന്നതുവരെ നാം വിശ്രമിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. ഇൗ കാർഡിൽ വ്യക്തിയുടെ എല്ലാ ചികിത്സാ വിവരങ്ങളും അടങ്ങിയിരിക്കും.ഓരോ തവണ ഡോക്ടറെ കാണുമ്പോഴും അതാത്​ സമയത്തെ വിവരങ്ങൾ കാർഡിലേക്ക്​ ചേർക്കും. പ്രധാനമന്ത്രി ജനാരോഗ്യ യോജനയ്ക്കു കീഴിലാണ്​ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ ആരോഗ്യ പദ്ധതി വിപ്ലവകരമായ മാറ്റമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സൈബർ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടി​ച്ചേർത്തു.

മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇന്ത്യയിലെ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്. ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ആകും. സ്വയം പര്യാപ്​ത കർഷകരും സ്വയംപര്യാപ്​ത കൃഷിയും സ്വയം പര്യാപ്​ത ഇന്ത്യക്ക്​ ആവശ്യമാണ്​. ആത്മനിർഭറിന്​ ലക്ഷം വെല്ലുവിളികൾ ഉണ്ടാക​ു​മെന്നും ആഗോള കിടമത്സരത്തിൽ ഇൗ വെല്ലുവിളികൾ ഉയരുമെന്നും ഞാൻ അംഗീകരിക്കുന്നു. എന്നാൽ ലക്ഷം വെല്ലുവിളികൾക്ക്​ ​േകാടി പരിഹാരങ്ങൾ നൽകാനുള്ള കരുത്ത്​ ഇന്ത്യക്കുണ്ട്​. രാജ്യത്തെ പൗരൻമാരാണ്​ ഈ കരുത്ത്​ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാഗം സ്​മരിക്കുകയും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്ന സൈനിക, അർധ സൈനിക, പൊലീസ്​ ഉൾപ്പെടെയുള്ള രക്ഷാസേനകളോട്​ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യേണ്ട ദിനമാണിതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക്​ അദ്ദേഹം ആദരമർപ്പിച്ചു. കോവിഡ്​ മഹാമാരിക്കെതിരെ പോരാട​ുന്ന പേരറിയാത്ത എണ്ണമറ്റ ആളുകളുണ്ട്​. അവർക്കുമുമ്പിൽ താൻ വിനയപുരസരം ശിരസ്​ നമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ ഒന്നാകെ ഒരു കുടുംബമായാണ്​ ഇന്ത്യ കാണുന്നത്​. നാം സാമ്പത്തിക വളർച്ചയിലും വികസനത്തിലും ഊന്നൽ നൽകുമ്പോൾ ഈ യാത്രയിൽ മനുഷ്യത്വത്തിനാവണം മുഖ്യ പ​​ങ്ക്​. രാജ്യത്ത്​ കോവിഡ്​ വാക്​സിൻ ഉടൻ ഉണ്ടാകും. മൂന്ന്​ വാക്​സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്​. ല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കും. 1000 ദിവസത്തിനുള്ളിൽ രാജ്യത്തെ​ മുഴുവൻ ഗ്രാമങ്ങളിലേക്കും ഒപ്​റ്റിക്കൽ ഫൈബർ ശൃംഖല എത്തിക്കും. നാഷണൽ ഇൻഫ്രാസ്​ട്രെക്​ചർ പൈപ്പ്​ലൈൻ പദ്ധതിക്ക്​ വേണ്ടി 100 ലക്ഷം കോടിയിൽപരം രൂപ ചെലവഴിക്കുമെന്നും​ അദ്ദേഹം പറഞ്ഞു. ആധുനിക, സമ്പർ സമൃദ്ധ, സ്വയം പര്യാപ്​ത ഇന്ത്യയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം മു​ഖ്യപങ്കു വഹിക്കുന്നുണ്ട്​. പുത്തൻ ​വിദ്യാഭ്യാസ നയം ഇന്ത്യൻ യുവാക്കളെ ലോക പൗരൻമാരാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന്​ അയൽക്കാരുമായി നാം അതിർത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്​. ബന്ധത്തിലെ ഐക്യം കൊണ്ട്​ നാം അവരുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിക്കുന്നു. നിയന്ത്രണ രേഖയിലും യഥാർഥ നിയന്ത്രണ രേഖയിലും ഇന്ത്യയുടെ പരമാധികാരത്തിനു നേരെ കണ്ണുവെച്ചവർക്ക്​ നേരെ സമാന രീതിയിൽ തന്നെ നമ്മുടെ സൈനികൾ പ്രതികരിച്ചിട്ടു​ണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജമ്മുകശ്​മിരിൽ വികസനമെത്തിച്ച വർഷമായിരുന്നു ഇത്​. അവിടുത്തെ സ്​ത്രീകൾക്കും ദലിതർക്കും അവകാശം ലഭിക്കുകയും അഭയാർഥികൾക്ക്​ അന്തസുള്ള ജീവിതം ലഭിക്കുകയും ചെയ്​ത വർഷം കൂടിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പുനപരിശോധിക്കാൻ ഒരു കമ്മിറ്റിയെ വെച്ചിട്ടുണ്ട്. കമ്മിറ്റി റി​പ്പോർട്ട്​ സമർപ്പിച്ചതിന്​ ശേഷം അക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളും. സ്​ത്രീകൾക്ക്​ എപ്പോഴൊക്കെ അവസരങ്ങൾ ലഭിച്ചിട്ടു​ണ്ടോ, അവർ ഇന്ത്യക്ക്​ അഭിമാനവും കരുത്തുമേകിയിട്ടുണ്ട്​. തൊഴിലിൽ സ്​ത്രീകൾക്ക്​ തുല്യ അവസരം നൽകാൻ രാജ്യം തീരുമാനിച്ചിട്ടുണ്ട്​. ഇന്ന്​ സ്​ത്രീകൾ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നു. നമ്മുടെ പെൺമക്കൾ യുദ്ധവിമാനത്തിൽ ആകാശം തൊട്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.