രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാമതെന്ന്​ ആരോഗ്യ മന്ത്രാലയം

ന്യൂയോർക്ക്​: ആഗോളതലത്തിലുള്ള കോവിഡ്​ രോഗമുക്തി നിരക്കിൽ ഇന്ത്യ യു.എസിനെ മറികടന്ന്​ ഒന്നാംസ്ഥാനത്തെത്തിയെന്ന്​​ കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,880 പേർ കോവിഡ്​ നെഗറ്റീവായി. ഇതോടെ കോവിഡ്​ രോഗമുക്തി നിരക്ക്​ 79.28 ശതമാനമായി ഉയർന്നു. രാജ്യത്ത്​ ഇതുവരെ 42,08,431 പേരാണ്​ രോഗമുക്തി നേടിയത്​.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകളുള്ള യു.എസി​െല രോഗമുക്തി നിരക്ക്​ 60.5 ശതമാനമാണ്​. മരണനിരക്കിലും ഇന്ത്യയാണ്​ യു.എസിനേക്കാൾ മുന്നിട്ടുനിൽക്കുന്നത്​. യു.എസിൽ 2.9 ശതമാനം പേർ മരിച്ചപ്പോൾ ഇന്ത്യയിൽ അത്​ 1.61 ശതമാനമാണ്​.

ഫലപ്രദവും ഉയർന്ന നിരക്കിലുള്ളതുമായ കോവിഡ്​ പരിശോധന, നേരത്തെ തന്നെ രോഗ സാധ്യതയുള്ളവരെ നിരീക്ഷിക്കുന്നതും കണ്ടെത്തുന്നതും ഉയർന്ന നിലവാരമുള്ള ആരോഗ്യ ക്ലിനിക്കൽ പരിചരണവും മറ്റ്​ നടപടികളുമാണ്​ ആഗോളതലത്തിൽ ഉയർന്ന രോഗമുക്തി നിരക്കിന്​ കാരണമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത്​ ഇന്ത്യയാണ്​. സെപ്​തംബർ മുതൽ ഇന്ത്യയിൽ പ്രതിദിനം 90000ത്തോളം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.