ന്യൂഡൽഹി: പാകിസ്താനിലും പാക്കധീന കശ്മീരിലും കഴിയുന്ന 23 പേരെ ആഭ്യന്തര മന്ത്രാലയം യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു. ഇതിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെടും. ലശ്കറെ ത്വയ്യിബ തലവൻ ഹാഫിസ് മുഹമ്മദ് സഈദ്, ജയ്ശെ മുഹമ്മദ് സ്ഥാപകൻ മൗലാന മസ്ഊദ് അസ്ഹർ എന്നിവരുടെ അടുത്തയാളുകൾ, സഹായികൾ, ഈ സംഘടനകളുമായി ബന്ധപ്പെട്ട ലോഞ്ചിങ് കമാൻഡർമാർ (ഭീകരരെ അതിർത്തി കടത്തിവിടുന്നവർ), റിക്രൂട്ടർമാർ, സാമ്പത്തിക സഹായം സംഘടിപ്പിക്കുന്നവർ എന്നിവരടങ്ങുന്ന വിപുലമായ ശൃംഖലയെ ലക്ഷ്യമിട്ടാണ് നടപടി.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നുഴഞ്ഞുകയറ്റം, റിക്രൂട്ട്‌മെന്റ്, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സഹായം, പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയിൽ പങ്കാളികളാണ് ഈ 23 പേർ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.