ന്യൂഡൽഹി: ‘വോട്ടു ചോരി’യും ‘സീറ്റു ചോരി’യും ‘ചന്ദ (സംഭാവന) ചോരി’യും നടത്തുന്ന ട്രിപ്പിൾ എൻജിൻ സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് കോൺഗ്രസ്. കോൺഗ്രസ് മുമ്പ് ഉന്നയിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളെ രാമക്ഷേത്ര കൊള്ളയുമായി ബന്ധിപ്പിച്ചാണ് കോൺഗ്രസിന്റെ കടുത്ത വിമർശനവും പരിഹാസവും.
പ്രധാനന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാർ എന്നിവരെയാണ് ട്രിപ്പിൾ എൻജിൻ ആയി വിശേഷിപ്പിച്ചത്. കേദാർനാഥിലെയും ബദ്രിനാഥിലെയും സംഭാവനകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം സംഭാവന തട്ടിപ്പ് നടക്കുന്നതിനു കാരണം അവരുടെ സ്വന്തം ആളുകൾ ട്രസ്റ്റുകളിൽ ഇരിക്കുന്നതുകൊണ്ടാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.