ഇന്ത്യ ഭാവി പ്രതീക്ഷയെന്ന് ബിൽഗേറ്റ്സ്; ​​​േബ്ലാഗിലെ കുറിപ്പ് പങ്കുവെച്ച് മോദി

ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്നും പ്രതീക്ഷകൾ തരണം ചെയ്യുന്നതിലൂടെ അത് തെളിയിച്ച് കാട്ടിയെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ ഇന്ത്യ വലിയ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കുമെന്നും തന്റെ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സിൽ’ എഴുതിയ കുറിപ്പിൽ ബിൽഗേറ്റ്സ് വ്യക്തമാക്കി. ദേശീയമാധ്യമത്തിൽ വന്ന ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചു.

‘‘ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാർഗങ്ങളുമുണ്ടെങ്കിൽ ഏതു വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാൽ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.

ഇന്ത്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനർത്ഥം അവിടുത്തെ പ്രശ്നങ്ങൾ ചെറിയ രീതിയിൽ പരിഹരിക്കാനാകില്ല. എന്നാൽ വലിയ വെല്ലുവിളികൾ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിർമാർജനം ചെയ്തു, എച്ച്.ഐ.വി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങൾ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി. നവീന ആശയങ്ങളെ പുണരുന്നതിൽ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നൽകുന്നത്. ആവശ്യക്കാർക്ക് പരിഹാരം ഉറപ്പുനൽകുന്ന മാതൃകയാണിത്’’ -കുറിപ്പിൽ ബിൽഗേറ്റ്സ് പറയുന്നു. ബിൽഗേറ്റ്സിന്റെ കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

Tags:    
News Summary - India Gives Hope, Proved It Can Tackle Big Challenges: Bill Gates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.