അന്താരാഷ്​ട്ര വിമാന സർവിസുകൾ ജൂലൈ 15ന്​ ശേഷം മാത്രം

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അന്തരാഷ്​ട്ര വിമാന സർവിസുകൾ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്​ അറിയിപ്പ്​ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷ​ൻ (ഡി.ജി.സി.എ) വെള്ളിയാഴ്​ച പുറത്തിറക്കി.

ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നുമുള്ള അന്തരാഷ്​ട്ര വിമാന സർവിസുകൾ​ ജൂലൈ 15 വരെ അനുവദിക്കില്ല. വിലക്ക്​ കാർഗോ സർവിസുകൾക്ക്​ ബാധകമാകില്ല. ഡി.ജി.സി.എ അംഗീകരിച്ച സർവിസുകൾക്കും വിലക്കുണ്ടാകില്ല. മാർച്ച്​ 24 ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ആഭ്യന്തര, അന്തരാഷ്​ട്ര വിമാന സർവിസുകൾ നിർത്തിവെച്ചിരു​ന്നു. പിന്നീട്​ ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.