മാലദ്വീപിലെ പ്രവാസികൾ ഒരാഴ്ചക്കകം നാട്ടിലെത്തുമെന്ന്

ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് വ്യാപിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്ന് മടങ്ങുന്ന പ്രവാസികളിൽ ഇന്ത്യയിൽ ആദ്യമെത്തുക മാലദ്വീപിൽ നിന്നുള്ള സംഘം. 200 പേരടങ്ങുന്ന ആദ്യ സംഘം ഒരാഴ്ചക്കകം കൊച്ചിയിൽ എത്തുമെന്ന് മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു.

 

മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷന്‍റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് പട്ടിക തയാറാക്കുക. മാലദ്വീപിൽനിന്ന് 48 മണിക്കൂറെടുത്താണ് കപ്പൽ കൊച്ചിയിലെത്തുക.

എത്തുന്നവരെ 14 ദിവസം ക്വാറന്‍റീനിലാക്കും. ക്വാറന്‍റീൻ ചെലവ് തിരിച്ചെത്തുന്ന പ്രവാസികൾ വഹിക്കണം. എന്നാൽ, കപ്പൽ യാത്രയുടെ പണം ഈടാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.
 

Tags:    
News Summary - India to evacuate 200 of its nationals from Maldives this week Read more at: https://www.deccanherald.com/national/coronavirus-lockdown-india-to-evacuate-200-nationals-from-maldives-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.