ഇന്ത്യ 7ാം തവണയും യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക്

ന്യൂയോർക്ക്: യു.എൻ മനുഷ്യാവകാശ കൗൺസിലിൽ 2026-28 കാലയളവിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാം തവണയാണ് മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നത്. 2026 ജനുവരി 1 മുതലാണ് ഇന്ത്യയുടെ പുതിയ ടേം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പർവ്വതനേനി ഹരീഷ് പ്രതിനിധികളുടെ പിന്തുണക്ക് സോഷ്യൽ മീഡിയ വഴി നന്ദി അറിയിച്ചു. ഈ തെരഞ്ഞെടുപ്പ് മനുഷ്യാവകാങ്ങളോടും മൗലിക സ്വാതന്ത്ര്യത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.

യു.എൻ മനുഷ്യാവകാശ കൗൺസിലിൽ 47 അംഗ രാജ്യങ്ങളാണുള്ളത്. മൂന്ന് വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ആഫ്രിക്കൻ സ്റ്റേറ്റുകൾക്ക് 13 , ഏഷ്യ പസിഫിക് സ്റ്റേറ്റുകൾക്ക് 13, കിഴക്കൻ യൂറോപ്യൻ സ്റ്റേറ്റുകൾക്ക് 6, ലാറ്റിൻ അമേരിക്കൻ കരീബിയൻ സ്റ്റേറ്റുകൾക്ക് 8, പടിഞ്ഞാറൻ യൂറോപ്യൻ സ്റ്റേറ്റുകൾക്ക് 7  എന്നിങ്ങനെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകൾക്കായാണ് സീറ്റുകൾ നൽകിയിട്ടുള്ളത്..

2024 ലാണ് തുടർച്ചയായ രണ്ട് വർഷം ഇന്ത്യ കൗൺസിലിൽ അംഗത്വം വഹിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനു മുമ്പായി ഇടവേളയെടുത്തു. 2006 മുതൽ ഇന്ത്യ മനുഷ്യാവകാശ കൗൺസിലിൽ അംഗമാണ്. 2011, 2018, 2025 വർഷങ്ങളിൽ ഇടവേളയെടുത്തു. അംഗോള, ചിലി, ഇക്വഡോർ, ഈജിപ്ത്, എസ്റ്റോണിയ, ഇറാഖ്, ഇറ്റലി, മൗറിഷ്യസ്, പാകിസ്താൻ, സ്ലൊവേനിയ, സൗത്ത് ആഫ്രിക്ക, യു.കെ, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ

Tags:    
News Summary - India elected to UN Human Rights Council for the 7th time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.