Posted On
date_range Updated On
date_range അഫ്ഗാനിസ്താന് ഇന്ത്യയുടെ 13 ടൺ ബി.സി.ജി വാക്സിൻ
ന്യൂഡൽഹി: കുഞ്ഞുങ്ങളുടെ ക്ഷയരോഗ പ്രതിരോധത്തിനായി 13 ടൺ ബി.സി.ജി വാക്സിനും അനുബന്ധ സാമഗ്രികളും അഫ്ഗാനിസ്താനിലേക്കയച്ച് ഇന്ത്യ. നിലവിലെ ക്ഷയരോഗ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും വിപുലമാക്കാനുമാണ് അഫ്ഗാനിസ്താനിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് സഹായം കൈമാറിയതെന്ന് വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. മെഡിക്കൽ സാമഗ്രികളും വാക്സിനും മറ്റും ഇന്ത്യ പതിവായി അഫ്ഗാനിസ്താന് നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.