രാജ്യത്ത്​ കോവിഡ്​ ബാധിതർ 13ലക്ഷം കടന്നു; മരണസംഖ്യയിൽ ആറാംസ്​ഥാനത്ത്​

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. 13,06,002 പേർക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന്​ ഇന്ത്യ ആറാം സ്​ഥാനത്തെത്തി. 30,000 ത്തിൽ അധികംപേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. അമേരിക്കയിലും ബ്രസീലില​​ുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. അമേരിക്കക്കും ബ്രസീലിനും പുറമെ ബ്രിട്ടൻ, മെക്​സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്​ ഏറ്റവും കൂടുതൽ പേർ മരിച്ചത്​. 

മഹാരാഷ്​ട്രയാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം. 3,47,502 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​. തമിഴ്​നാട്ടിൽ 1,99,749 പേർക്കും ഡൽഹിയിൽ 1,27,364 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. 
 
മുന്നാഴ്​ചക്കുള്ളിൽ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയായി. ജൂലൈ രണ്ടിന്​ ആറുലക്ഷം കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. ജൂലൈ 17ന്​ 10 ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ മൂന്നുലക്ഷം പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 
 

Tags:    
News Summary - India Crosses 13 Lakh Covid 19 Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.