ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു. 480 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 1,34,218 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 511 പേരായിരുന്നു മരിച്ചത്.
91,77,841 രോഗബാധിതരിൽ 4,38,667 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86.04 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10.9 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം.
121 പേരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡൽഹിയിൽ മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 8512 ആയി. 12 ദിവസത്തിനിടെ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത് ഇത് ആറാം തവണയാണ്.
ഡൽഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് നിലവിൽ റിപോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനവും ഇൗ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.