Posted On
date_range Updated On
date_range പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിൽ താഴെ; രാജ്യത്ത് 97.3 ലക്ഷം കോവിഡ് ബാധിതർ
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം 30000ത്തിൽ താഴെയെത്തി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെ മാത്രമാണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻെറ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 97.3 ലക്ഷമായി.
രോഗബാധിതരേക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുന്ന സ്ഥിതി തുടരുകയാണ്. 24 മണിക്കൂറിനിടെ 39,045 പേർ രോഗമുക്തരായി. 3,83,866 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 385 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,958 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.