Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ 18,139 പേർക്ക്കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 1.04 കോടി കവിഞ്ഞു. 20,534 കൂടി രോഗമുക്തരായിട്ടുണ്ട്.
അതേസമയം, വൈറസ് ബാധമൂലം 254 പേർകൂടി മരിച്ചു. കോവിഡ് ബാധിച്ച് ഇതുവരെ ജീവൻ വെടിഞ്ഞത് 1,50,570 പേരാണ്.
കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ, 5,051 പേർ. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രണ്ടാമത്, 3,279.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.