ഹർദീപ് എസ്.പുരി
ഗുവാഹതി: പെട്രോളിൽ 20 ശതമാനത്തിലേറെ എഥനോൾ ചേർക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് എസ്.പുരി. നിതി ആയോഗിന് കീഴിൽ നിയോഗിച്ച സമിതി ഇത് പരിശോധിച്ചു വരുകയാണ്. അസമിൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2026 ഓടെ പെട്രോളിൽ എഥനോൾ 20 ശതമാനം ആക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ 19.6 ശതമാനമായി. അടുത്ത മാസം 20 ശതമാനമാകും. രാജ്യത്തിന് 1,700 കോടി ലിറ്റർ എഥനോൾ കലർത്താനുള്ള ശേഷിയുണ്ട്. 1,500 കോടി ലിറ്റർ ഉപയോഗപ്പെടുത്തി. വിവിധ ഇന്ധന ഇറക്കുമതിക്ക് ഇന്ത്യ 150 ബില്യൺ ഡോളറാണ് ചെലവഴിക്കുന്നത്.
നിലവിൽ നാലര ഡോളറുള്ള ഹരിത ഹൈഡ്രജന്റെ വില രണ്ടര ഡോളറിനടുത്തെത്തിയാൽ വൻ മാറ്റങ്ങളുണ്ടാക്കാം. പരമ്പരാഗത ഇന്ധനത്തിൽനിന്ന് വലിയതോതിൽ ഹരിത ഹൈഡ്രജനിലേക്ക് മാറിയേക്കും. ഇന്ത്യ 5.5 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ദിവസവും ഉപയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.