ന്യൂഡൽഹി: ഹിന്ദു ദൈവം ഗണപതിയെ അവഹേളിക്കുന്ന ആസ്ട്രേലിയൻ പരസ്യത്തിനെതിരെ പരാതിയുമായി ഇന്ത്യ. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിന്‍റെ പരസ്യത്തിനെതിരെയാണ് ഇന്ത്യ ആസ്ട്രേലിയക്ക് പരാതി നൽകിയത്. ആസ്ട്രേലിയയിലെ ഇന്ത്യക്കാരും പരസ്യത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
യേശു, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ് തുടങ്ങിയവർ ഉച്ച വിരുന്നിനായി ഒരു മേശക്ക് ചുറ്റും ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് പരസ്യം. എന്നാല്‍ സസ്യാഹാരിയായ ഗണപതി ഭഗവാന്‍ ആട്ടിറച്ചി കഴിക്കാനിരിക്കുന്നതാണ് വിശ്വാസികൾക്കിടയിൽ പ്രതിഷേധമുണ്ടാവാൻ കാരണം.
വീഞ്ഞിനെ വെള്ളമാക്കുന്ന യേശു, ഒരു ഡേ കെയര്‍ സെന്‍ററില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനാൽ തനിക്ക് വിരുന്നിൽ പങ്കെടുക്കാനാവില്ലെന്നും ഫോണിൽ വിളിച്ചറിയിക്കുന്ന പ്രവാചകൻ മുഹമ്മദ് എന്നിവരും പര്യസത്തിലുണ്ട്.
നമുക്ക് നല്ലൊരു മാര്‍ക്കറ്റിങ് ടീമിനെ ആവശ്യമുണ്ട് ഇടക്കിടക്ക് ഇങ്ങനെ കൂടണമെന്നും ഗണപതി പറയുന്നു. ഉടന്‍ തന്നെ എല്ലാവരും ഗ്ലാസ് ഉയര്‍ത്തി ചിയേര്‍സ് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.
ഇന്ത്യൻ ഹൈകമീഷൻ ഈ വിഷയം ആസ്ട്രേലിയൻ സർക്കാരുമായി ചർച്ച ചെയ്യുകയും മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിനോട് പരസ്യം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോക്ക് നിരവധി പരാതികള്‍ ലഭിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.