Posted On
date_range Updated On
date_range തർക്കം പരിഹരിക്കാൻ ഇന്ത്യ-ചൈന ചർച്ച ഇന്ന്
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും ശനിയാഴ്ച ചർച്ച നടത്തും. ഇരു രാജ്യങ്ങളുടേയും സൈനിക കമാൻഡർമാരാണ് ചർച്ചയിൽ പെങ്കടുക്കും. ഇന്ത്യൻ അതിർത്തിയായ ചൗഷുൽ-മോൾഡോയിലാണ് ചർച്ച നടക്കുന്നത്.
ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിങ്ങാണ് ഇന്ത്യക്കായി ചർച്ചയിൽ പെങ്കടുക്കുന്നത്. ടിബറ്റൻ മിലിട്ടറി ജില്ലയുടെ കമാൻഡറാണ് ചൈനയെ പ്രതിനിധീകരിക്കുക. പ്രശ്ന പരിഹാരത്തിനായി പ്രാദേശികതലത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
ലഡാക്കിൽ മുമ്പുണ്ടായിരുന്ന അതേ അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. സംഘർഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന നടപടിയിൽ നിന്ന് ചൈന പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.