ശത്രുക്കളറിയാതെ ആയുധ നീക്കത്തിനായി ലഡാക്കിലേക്ക്​ പുതിയ പാത നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ലഡാക്ക്​ അതിർത്തിയിൽ ചൈന -പാക്​ രാജ്യങ്ങൾ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിന്​ പർവ്വതമേഖലകളെ കൂടി ഉൾപ്പെടുത്തി മണാലിയിൽ നിന്ന്​ ലേയിക്ക്​ പുതിയ റോഡ്​ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ശത്രുരാജ്യങ്ങളുടെ നിരീക്ഷണത്തിൽ പെടാതെ യുദ്ധക്കോപ്പുകൾ അതിർത്തിയിൽ വിന്യാസിക്കാൻ കഴിയുന്ന തരത്തിലാണ്​ പുതിയ റൂട്ട്​.

മണാലിയിൽ നിന്ന് ലേയിലേക്ക് നിമു-പദം-ഡാർച്ച വഴി പരസ്​പര ബന്ധം നൽകുന്ന തരത്തിലുള്ള റൂട്ട്​ നിർമിക്കാനാണ്​ ശ്രമം. ഇത്​ ശ്രീനഗറിൽ നിന്ന് സോജില പാസിലൂടെ കടന്നുപോകുന്ന നിലവിലുള്ള റൂട്ടുകളെയും മണാലിയിൽ നിന്ന് ലേയിലേക്ക്​ സാർച്ചു വഴിയുള്ള മറ്റ് റോഡുകളെ അപേക്ഷിച്ച് ധാരാളം സമയം ലാഭിക്കാൻ സഹായിക്കുമെന്ന്​ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

പുതിയ റോഡ്​ നിലവിൽ വരുന്നതോടെ മണാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയിൽ മൂന്നോ നാലോ മണിക്കൂർ സമയം ലാഭിക്കാം. സൈനികരെയും ടാങ്കുകളും വലിയ റേഞ്ചിലുള്ള ആയുധങ്ങളും വിന്യസിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തി​െൻറ മുന്നേറ്റം നിരീക്ഷിക്കാൻ പാകിസ്​താനോ ​​മറ്റ് ശത്രുക്കൾക്കോ സാധിക്കാത്ത തരത്തിലും ലഡാക്കിലേക്ക്​ മറ്റ് സ്ഥലങ്ങളിൽ നിന്നും യുദ്ധക്കോപ്പുക​ൾ എത്തിക്കാവുന്ന തരത്തിലുമാകും പുതിയ റോഡ്​ നിർമിക്കുക.

ചരക്ക്​ ഗതാഗതത്തിനും യാത്രക്കും പ്രധാനമായും ഉപയോഗിക്കുന്ന റൂട്ട് സോജിലയിൽ നിന്ന് ഡ്രാസ്-കാർഗിൽ വഴിയാണ്​ ലേയിലെത്തുക. 1999ലെ കാർഗിൽ യുദ്ധസമയത്ത് ഇൗ പാത പാകിസ്​താൻ ലക്ഷ്യമിട്ടിരുന്നു. റോഡിനരികിലുള്ള ഉയർന്ന പർവതനിരകൾക്കിടയിൽ പതുങ്ങിയിരുന്ന പാക്​ സൈനികരുടെ ബോംബാക്രമണത്തിനും ഷെല്ലാക്രമണത്തിനും ഇന്ത്യൻ സൈനികർ ഇരകളായിരുന്നു.

അടുത്തിടെ ചൈനയുമായുണ്ടായ സംഘർഷത്തിന്​ ശേഷം മേഖലയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിമുവിനെ ബന്ധിപ്പിച്ച്​ ​മണാലിയിൽ നിന്ന്​ ലേക്ക്​ പുതിയ റോഡ്​ ഉടൻ പണികഴിപ്പിക്കുമെന്ന്​ അറിയിച്ചിരുന്നു.

തന്ത്രപ്രധാനമായ ദർ‌ബുക്-ഷ്യോക്-ദൗലത് ബേഗ് ഓൾ‌ഡി റോഡിന് ബദലായി, പടിഞ്ഞാറു ഭാഗത്തുനിന്ന് കിഴക്കൻ ലഡാക്ക് പ്രദേശങ്ങളിൽ യാത്രക്കാർ ഉപയോഗിച്ചിരുന്ന പഴയ വേനൽക്കാല പാത വികസിപ്പിക്കുമെന്നും സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ റോഡ് ലേയിൽ നിന്ന് കാർദുംഗ്​ലയിലേക്ക് പോകുകയും തുടർന്ന് ഹിമാനികളിലൂടെ സസോമ-സാസർ ലാ-ഷ്യോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യും. ഡി‌.എസ്‌.ഡി‌.ബി‌.ഒ റോഡിന് ബദൽ കണ്ടെത്താനും സിയാച്ചിൻ ക്യാമ്പിന് സമീപം നിന്ന് ഡി‌.ബി‌.ഒ പ്രദേശത്തേക്ക് വരുന്ന റോഡ് പരിശോധിക്കാനും വിദഗ്​ധരെ ഏർ​െപ്പടുത്തിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.