‘ഇൻഡ്യ’ സഖ്യം പർവതംപോലെ ഉറച്ചുനിൽക്കും, കൊടുങ്കാറ്റുകൾ അതിന്റെ മഹത്വത്തെ ബാധിക്കില്ല -സിദ്ദു

ചണ്ഡിഗഢ്: ഭരണകക്ഷിയായ എ.എ.പിയുമായി സഖ്യത്തിലേർപ്പെടുന്നതിനെതിരെ പഞ്ചാബിലെ കോൺഗ്രസിൽ എതിർപ്പുയരുന്നതിനിടെ ‘ഇൻഡ്യ’ സഖ്യത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദു. ‘ഇൻഡ്യ’ സഖ്യം പർവതംപോലെ ഉറച്ചുനിൽക്കുമെന്നും അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകൾ അതിന്റെ മഹത്ത്വത്തെ ബാധിക്കില്ലെന്നും സിദ്ദു പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതാണെന്നും അല്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതല്ലെന്നും പഞ്ചാബ് മനസ്സിലാക്കണമെന്നും സിദ്ദു എക്സിൽ കുറിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങും പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്‌വയും ഉൾപ്പെടെ നിരവധി പഞ്ചാബ് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെയാണ് സിദ്ദുവിന്റെ പ്രസ്താവന.

അടുത്തിടെ ലഹരിക്കേസിൽ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖയ്റയെ അറസ്റ്റ് ചെയ്തത് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത വർധിപ്പിച്ചിരുന്നു.

Tags:    
News Summary - 'India' alliance will remain firm like a mountain, storms will not affect its glory -Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.