രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 20,000ൽ താഴെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും 20,000ൽ താഴെയെന്ന് റിപ്പോർട്ട്. 18,870 പേർക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 18,795ഉം കേസുകളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 26,041 ആയിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും 2,82,520 ആയി കുറഞ്ഞിട്ടുണ്ട്. 194 ദിവസത്തിനിടെയാണ് കുറവ് രേഖപ്പെടുത്തിയത്. നേരത്തെ 3,37,16,451 ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ആകെ മരണസംഖ്യ 4,47,751 ആണ്. ഇതിൽ 378 പേർ 24 മണിക്കൂറിനിടെ മരിച്ചവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

മൊത്തം രോഗബാധിതരുടെ എണ്ണം 0.84 ശതമാനമായി കുറിഞ്ഞിട്ടുണ്ട്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. കോവിഡിൽ നിന്ന് മുക്തരായവർ 97.83 ശതമാനമാണ്. 24 മണിക്കൂറിനിടെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം 9,686 ആയി കുറഞ്ഞിട്ടുണ്ട്.

2020 ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23 ഇത് 30 ലക്ഷമായും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷമായും സെപ്റ്റംബർ 16ന് 50 ലക്ഷമായും സെപ്റ്റബർ 28ന് 60 ലക്ഷമായും ഒക്ടോബർ 11ന് 70 ലക്ഷമായും ഒക്ടോബർ 29ന് 80 ലക്ഷമായും നവംബർ 20ന് 90 ലക്ഷമായും ഉയർന്നു.

ഡിസംബർ 19ന് രോഗബാധിതർ ഒരു കോടി കടന്നു. 2021 മെയ് നാലിന് രണ്ട് കോടിയിലും ജൂൺ 23ന് മൂന്നു കോടിയിലും കോവിഡ് രോഗികളെത്തി.

Tags:    
News Summary - India adds less than 20,000 new Covid cases for second day in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.