ന്യൂഡൽഹി: രാജ്യത്ത് 6531 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 7141 പേർ രോഗമുക്തരായി. 315 മരണങ്ങൾ കൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,79,997 ആയി. 3,47,93,333 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.87 ശതമാനമാണ്.
അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 578 ആയി. 151 പേർ രോഗമുക്തി നേടി. ഡൽഹിയാണ് നിലവിൽ ഒമിക്രോൺ രോഗബാധിതുടെ പട്ടികയിൽ ഒന്നാമത്. 147 ഒമിക്രോൺ രോഗബാധിതരാണ് ഡൽഹിയിലുള്ളത്. മഹാരാഷ്ട്രയിൽ 141 ഒമിക്രോൺ ബാധിതരാണുള്ളത്. 57 ഒമിക്രോൺ കേസുകളാണ് കേരളത്തിലുള്ളത്.
ഇന്ത്യയിൽ 80 ശതമാനം പേർ ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.