വോട്ട് ചെയ്തിട്ട് വരൂ, വയറുനിറയെ ഭക്ഷണം കഴിക്കാമെന്ന് ഹോട്ടലുകൾ: ബില്ലിൽ 20 ശതമാനം ഇളവാണുള്ളത്...

ഡെ​റാ​ഡൂ​ൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചാൽ ഏപ്രിൽ 19 വൈകുന്നേരം മുതൽ ഏപ്രിൽ 20 വരെ ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്റോറൻ്റ് അസോസിയേഷന്റെ ഭാഗമായ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ബില്ലുകളിൽ 20 ശതമാനം ഇളവ് ലഭിക്കും.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാണ് ഈ അവസരം ലഭിക്കുന്നത്. ഈ വിഷയത്തിൽ അ​സോ​സി​യേ​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് ശ​ത​മാ​നം ഉയർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഏ​പ്രി​ൽ 19ന് ​പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യ ശേ​ഷം ഞ​ങ്ങ​ളു​ടെ ഹോ​ട്ട​ലു​ക​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ 20 വ​രെ ഭ​ക്ഷ​ണ ബി​ല്ലി​ൽ 20 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. ​ഇ​ള​വ് ല​ഭി​ക്കാ​ൻ ആ​ളു​ക​ൾ വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി കാ​ണി​ച്ചാ​ൽ മ​തിയെന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സാ​ഹ്നി പറഞ്ഞു.

സം​സ്ഥാ​ന​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ വി​ജ​യ് കു​മാ​ർ ജോ​ഗ്ദ​ണ്ഡെ അറിയിച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ് ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നാ​ണ് ഈ ​നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തെ​ന്നും അ​ത് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​താ​യും ജോ​ഗ്ദ​ണ്ഡെ പ​റ​ഞ്ഞു.

ഏ​പ്രി​ൽ 19 മു​ത​ൽ ജൂ​ൺ ഒ​ന്ന് വ​രെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യാണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ 2014ലെയും 2019ലെയും പൊതുതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം നേടിയിരുന്നു. തെഹ്‌രി ഗർവാൾ, ഗർവാൾ, അൽമോറ, നൈനിറ്റാൾ-ഉദംസിംഗ് നഗർ, ഹർദ്വാർ എന്നിവയാണ് സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങൾ.

Tags:    
News Summary - In Uttarakhand, Voters To Get 20% Discount At Restaurants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.