എട്ടിൽ പഠനം നിർത്തിയ 'വ്യാജഡോക്​ടർ' ഷേവിങ്​ ബ്ലേഡ്​ ഉപയോഗിച്ച്​ സിസേറിയൻ ചെയ്​തു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ലഖ്​നോ: ഉത്തർപ്രദേശിൽ എട്ടാംക്ലാസിൽ പഠനം നിർത്തിയ 'വ്യാജ ഡോക്​ടർ​' ഷേവിങ്​ ബ്ലേയ്​ഡ്​ ഉപയോഗിച്ച്​ സിസേറിയൻ നടത്തിയതിനെ തുടർന്ന്​ യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം.

ഉത്തർ​പ്രദേശി​െല സുൽത്താൻപുർ ജില്ലയിലെ സായ്​നി ഗ്രാമത്തിൽ മാ ശാരദ ആശുപത്രിയിലാണ്​ സംഭവം. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ്​ മരിച്ചത്​.

ചികിത്സ പിഴവിനെ തുടർന്ന്​ ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭർത്താവ്​ രാജാറാമിന്‍റെ പരാതിയെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്​. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ​രാജേന്ദ്ര ശുക്ല ക്ലിനിക്കിൽ ജോലിചെയ്​തുവരികയായിരുന്നു. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയി​െലത്തിച്ചപ്പോൾ ഷേവിങ്​ ബ്ലേയ്​ഡ്​ ഉപയോഗിച്ച്​ ഓപ്പറേഷൻ നടത്തി. ശിശു ജനിച്ച്​ മിനിട്ടുകൾക്കകം മരിച്ചു.

ഓപ്പറേഷൻ കഴിഞ്ഞതോടെ ആ​േരാഗ്യനില മോശമായതിനെ തുടർന്ന്​ യുവതിയെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും അവിടെവെച്ച്​ മരിക്കുകയായിരുന്നു. രക്തം വാർന്നാണ്​ യുവതിയുടെ മരണം.

രാജേഷ്​ സാഹ്​നി എന്നയാളാണ്​ ക്ലിനിക്ക്​ നടത്തിയിരുന്നത്​. രജിസ്റ്റർ ചെയ്യാതെയായിരുന്നു ക്ലിനിക്കിന്‍റെ പ്രവർത്തനം. മിഡ്​വൈഫുമാരെയും ഡോക്​ടർമാരെയും ഉപയോഗിച്ചാണ്​ ക്ലിനിക്ക്​ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്​. രാജേന്ദ്ര ശുക്ലയാണ്​ ശസ്​ത്ര​ക്രിയകൾ കൈകാര്യം ചെയ്​തിരുന്നത്​.

'​അന്വേഷണത്തിൽ ക്ലിനിക്കിന്​ രജിസ്​ട്രേഷൻ ഇല്ലെന്ന്​ ക​ണ്ടെത്തി. ക്ലിനിക്​ നടത്തുന്നതിനോ, ഓപ്പറേഷൻ നടത്തുന്നതിനോ ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ല. റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ്​ ഇവിടെ ഓപ്പറേഷനുകൾ നടത്തുന്നത്​' -സുൽത്താൻപുർ എസ്​.പി അരവിന്ദ്​ ചതുർവേദി പറഞ്ഞു. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ ഇരുവരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അനധികൃതമായി ക്ലിനിക്​ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന്​ ​െപാലീസ്​ ചീഫ്​ മെഡിക്കൽ ഓഫിസറിന്​ കത്തയച്ചു. 

Tags:    
News Summary - In UP Woman, newborn bleed to death after school dropout performs C-section with shaving blade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.