പിതാവും മകനും ചേർന്ന്​ യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി

സീതാപുർ: ഉത്തർപ്രദേശി​ൽ പിതാവും മകനും ചേർന്ന്​ യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പിതാവിനെയും മകനെയും പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

വ്യാഴാഴ്​ചയായിരുന്നു സംഭവം. സീതാപുർ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്ക്​ പോകാനിറങ്ങിയതായിരുന്നു യുവതി. അ​തുവഴി വന്ന റിക്ഷക്കാരൻ യുവതിക്ക്​ ​ലിഫ്​റ്റ് നൽകി. റിക്ഷയിൽ കയറിയ യുവതിയെ 55കാരനായ റിക്ഷക്കാരനും കൗമാരക്കാരനായ മകനും ചേർന്ന്​ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇവർ യുവതിയെ തീകൊളുത്തി.

മിശ്രിക്​ പ്രദേശത്ത്​ യുവതിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തിയെന്ന്​ ഹെൽപ്പ്​ ലൈൻ നമ്പറിൽ വിവരം ലഭിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പൊലീസ്​ സ്​ഥലത്തെത്തുകയും പിതാവിനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്​തു.

സീതാപുരിലെ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്​ 30കാരിയായ യുവതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന്​ മുതിർന്ന പൊലീസ്​ ഉ​േദ്യാഗസ്​ഥർ അറിയിച്ചു.

Tags:    
News Summary - In UP Woman Gang Raped Set On Fire By Father and Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.