ഓക്​സിജനില്ല, നിരവധി ജീവനുകൾ പൊലിയുന്നു; യോഗിക്ക്​ ബി.ജെ.പി ജനപ്രതിനിധികളുടെ കത്ത്​

ലഖ്​നോ: ഉത്തർപ്ര​േദശിലെ ഓക്​സിജൻ ക്ഷാമത്തെക്കുറിച്ച്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ബി.ജെ.പി എം.എൽ.എയുടെയും എം.പിയുടെയും കത്ത്​. ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ നിരവധി ജീവനുകൾ തങ്ങളുടെ മണ്ഡലത്തിൽ പൊലിഞ്ഞുവെന്നും ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചു.

ലക്ഷ്​മിപുർ ഗിരി ജില്ലയിലെ ​േമാഹമദി നിയമസഭ മണ്ഡലം ബി.ജെ.പി എം.എൽ.എയായ ലോകേന്ദ്ര പ്രതാപ്​ സിങ്ങാണ്​ ആദ്യം കത്തെഴുതിയത്​. തന്‍റെ മണ്ഡലത്തിൽ പ്രതിസന്ധി രൂക്ഷമാണെന്നും കോവിഡ്​ ബാധിതരായ നിരവധി​േപർ ഓക്​സിജൻ ലഭിക്കാതെ മരിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ലോകേന്ദ്ര പ്രതാപ്​ സിങ് ആദിത്യനാഥിനെഴുതിയ കത്ത്​ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ലക്ഷ്​മിപുർ ഗിരി ജില്ലയിൽ രണ്ടാം തരംഗത്തിൽ കോവിഡ്​ നാശം വിതക്കുന്നതെങ്ങനെയാണെന്ന്​ അദ്ദേഹം കത്തിൽ വിവരിച്ചു. കോവിഡ്​ കേസുകൾ കുത്തനെ ഉയർന്നതോടെ ശ്വാസം ലഭിക്കാതെ നിരവധി രോഗികൾ മരിച്ചുവീഴുന്നത്​ നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ സാധിക്കുന്നുവെന്ന്​ അദ്ദേഹം കത്തിൽ പറയുന്നു.

സഹായം അഭ്യർഥിച്ച്​ എത്തിയ നിരവധി സാമൂഹിക പ്രവർത്തകർ, മാധ്യമ​പ്രവർത്തകർ, രാഷ്​ട്രീയക്കാർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്​ഥർ, അഭിഭാഷകർ തുടങ്ങിയവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ത​ന്‍റെ മണ്ഡലത്തിലാണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

പത്തോളം ഓക്​സിമീറ്റർ ഓരോ മണ്ഡലങ്ങളിലും നൽകണമെന്ന്​ എല്ലാ എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ആവശ്യപ്പെട്ടവയൊന്നും നൽകിയിട്ടി​ല്ലെന്നും എം.എൽ.എ പറഞ്ഞു.

എന്നാൽ, മഹാമാരിയെ നേരിടാൻ യോഗി ആദിത്യനാഥ്​ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന്​ കത്തിൽ ന്യായീകരിക്കുകയും ചെയ്​തിട്ടുണ്ട്​. ജില്ല ഭരണകൂടങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും എന്നാൽ ഓക്​സിജൻ ക്ഷാമം മൂലം ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും യോഗേന്ദ്ര പ്രതാപ്​ സിങ്​ പറഞ്ഞു.

നേര​േത്ത കാൺപുർ ബി.ജെ.പി എം.പി സത്യദേവ്​ പച്ചൗരി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യക്ക്​ കത്തെഴുതിയിരുന്നു. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതിനാൽ നിരവധി ജീവനുകൾ നഷ്​ടമായെന്ന്​ വ്യക്തമാക്കിയ അദ്ദേഹം കോവിഡിന്‍റെ മൂന്നാം തരംഗത്തിന്‍റെ മ​​ുന്നൊരുക്കങ്ങൾ നടത്തണമെന്നും ആവശ്യ​െപ്പട്ടു. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​ത ജില്ലകളിലൊന്നാണ്​ കാൺപുർ.

'കോവിഡ്​ രണ്ടാം തരംഗത്തിൽ നിരവധി പേർ കാൺപുരിൽ മരണപ്പെട്ടു. ചികിത്സ ലഭിക്കാതെയാണ്​ നിരവധിപേരുടെയും മരണം. രോഗികൾ ആശുപത്രികൾക്ക്​ പുറത്ത്​ ആംബുലൻസുകളിലും വീടുകളിലും ​മരിച്ചുവീഴുകയായിരുന്നു' -എം.പി അയച്ച കത്തിൽ പറയുന്നു.

സംസ്​ഥാനത്തിന്​ ആവശ്യമായ ഓക്​സിജൻ വെള്ളിയാഴ്ച എത്തിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാറിന്‍റെ പ്രതികരണം. കേന്ദ്രസർക്കാർ 400 മെട്രിക്​ ടൺ ഓക്​സിജനും റിലയൻസ്​, അദാനി കോർപറേറ്റുകൾ ഓക്​സിജൻ ടാങ്കുകൾ കൈമാറിയതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Tags:    
News Summary - In UP BJP MPs and MLAs Writes Letter to CM On Oxygen Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.