കുഞ്ഞുങ്ങളെ തട്ടിയെടുത്ത്​ വൻ തുകക്ക്​ വിൽക്കും; യു.പിയിൽ 11 അംഗ സംഘം അറസ്​റ്റിൽ

ഗാസിയാബാദ്​: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന 11അംഗ സംഘം അറസ്​റ്റിൽ. മാതാപിതാക്കളിൽനിന്ന്​ കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ കുഞ്ഞുങ്ങളെ കൈമാറുകയാണ്​ ഇവരുടെ പതിവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

ഏപ്രിൽ 12ന്​ പൊലീസ്​ സ്​റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംഘം വലയിലാകുന്നത്​ 15 ദിവസം മാത്രം പ്രായമായ മക​നെ തട്ടിയെടുത്തുവെന്ന്​ മാതാവ്​ ഫാത്തിമ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ ഒരു മുറി വാടകക്ക്​ എടുക്കാനെന്ന വ്യാജേന ദമ്പതികൾ വീട്ടിൽ വന്നിരുന്നതായി ഫാത്തിമ പറയുന്നു. പിന്നീട്​ രണ്ടുപേരും മധുരപാനീയം നൽകുയായിരുന്നുവെന്നും കുടിച്ചതോടെ ബോധരഹിതയായെന്നും അവർ പറഞ്ഞു. ബോധം വന്നപ്പോൾ കുഞ്ഞിനെ കൈക്കലാക്കി അവർ കടന്നുകളഞ്ഞിരുന്നു.

ഫാത്തിമയുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. അന്വേഷണത്തിൽ, ഒരു സ്​ത്രീ നേതൃത്വം നൽകുന്ന ഒരു സംഘത്തെക്കുറിച്ച്​ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്​ കുട്ടികളെ മാതാപിതാക്കളിൽനിന്ന്​ തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്​വൻ​തുകക്ക്​ കൈമാറുകയാണ്​ ഇവരുടെ രീതിയെന്ന്​ മനസിലായി.

ശനിയാഴ്​ച ഫാത്തിമയുടെ കുഞ്ഞിനെ മധുബൻ കോളനിയിലെ അലോക്​ അഗ്​നിഹോത്രിയെന്നയാളുടെ വീട്ടിൽനിന്ന്​ രക്ഷപ്പെടുത്തി. അഗ്​നിഹോത്രിയെ ചോദ്യം ചെയ്​തതോടെ തിലക്​ നഗറിലെ അസ്​മീത്​ കൗർ, ഗുർമീത്​ കൗർ എന്നിവരിൽനിന്ന്​ കുഞ്ഞിനെ അഞ്ചരലക്ഷം രൂപക്ക്​ വാങ്ങിയതാണെന്നും ഡൽഹി​യിലെ സഹോദരിക്ക്​ വേണ്ടിയാണ്​ കുഞ്ഞിനെ വാങ്ങിയതെന്നും ​മൊഴി നൽകുകയായിരുന്നു.

തുടർന്ന്​ നടത്തിയ റെയ്​ഡിൽ 11 അംഗ സംഘത്തെ പൊലീസ്​ അറസ്​റ്റ്​ ​െചയ്തു. ഇവരിൽനിന്ന്​ അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ്​ കൂട്ടിച്ചേർത്തു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്​ടിച്ച്​ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ്​ പൊലീസിന്​ ലഭിച്ച വിവരം.

Tags:    
News Summary - In UP 11 people held for abducting children, selling them to childless couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.