ആപ്​ സർക്കാറിന് മേൽ​ കൂടുതൽ നിയന്ത്രണം; ലഫ്​. ഗവർണർക്ക്​ കൂടുതൽ അധികാരം നൽകുന്ന ബിൽ പാസാക്കി ലോക്​സഭ

ന്യൂഡൽഹി: ലഫ്​. ഗവർണർക്ക്​ ഡൽഹി സർക്കാറിനേക്കാൾ കുടുതൽ അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ലോക്​സഭ പാസാക്കി. ഈ ബിൽ രാജ്യസഭ കൂടി കടക്കുന്നതോടെ, മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നയിക്കുന്ന സർക്കാറി​​െൻറ പ്രവർത്തനങ്ങൾക്ക്​ കൂടുതൽ നിയന്ത്രണം വരും.

ഡൽഹി ദേശീയ തലസ്​ഥാന പ്രദേശ നി​യമഭേദഗതി ബില്ലാണ്​ ലോക്​സഭ തിങ്കളാഴ്​ച പാസാക്കിയത്​. തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​െൻറയും ലഫ്​റ്റനൻറ്​ ഗവർണറുടെയും പ്രവർത്തന അധികാരത്തിന്​ വ്യക്തമായ നിർവചനം നൽകി സുപ്രീംകോടതി 2018ൽ പുറപ്പെടുവിച്ച വിധിക്ക്​ അനുസൃതമായ നിയമനിർമാണമാണിതെന്ന്​ കേന്ദ്രസർക്കാർ പാർലമെൻറിൽ വിശദീകരിച്ചു. എന്നാൽ, ​ഡൽഹിയിലെ ജനങ്ങളെ അവമതിക്കുന്നതാണ്​ ബില്ലെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ കുറ്റപ്പെടുത്തി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ, തോറ്റവർ ലഫ്​. ഗവർണറെ ഉപയോഗിച്ച്​ ഡൽഹി ഭരിക്കുന്ന സ്​ഥിതിയാണ്​ ഉണ്ടാവുന്നതെന്ന്​ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭയി​ലെ 70ൽ 67 സീറ്റും പിടിച്ചാണ്​ ഡൽഹിയിൽ അരവിന്ദ്​ കെജ്​രിവാൾ വീണ്ടും അധികാരത്തിൽ വന്നത്​. ബി.ജെ.പിക്ക്​ കിട്ടിയത്​ മൂന്നു സീറ്റാണ്​. സംസ്​ഥാന സർക്കാറി​െൻറ പ്രവർത്തന പദ്ധതികളെല്ലാം ലഫ്​. ഗവർണർ മുഖേന കേന്ദ്രം അട്ടിമറിക്കുന്നുവെന്ന്​ കെജ്​രിവാൾ നേരത്തെ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു.

ഡൽഹി നിയമസഭ പാസാക്കുന്ന ഏതു നിയമത്തിലും പറയുന്ന 'സർക്കാർ' ലഫ്​. ഗവർണറെയാണ്​ അർഥമാക്കുന്നതെന്ന്​ പുതിയ ബില്ലിൽ പറയുന്നു. ഭരണപരമായ ഏതു നടപടിക്കും മുമ്പ്​ സംസ്​ഥാന സർക്കാർ ലഫ്​. ഗവർണറുടെ അഭിപ്രായം തേടണം.

മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനവും ലഫ്​. ഗവർണറെ അറിയിച്ചിരിക്ക​മെന്നാണ്​ 2018ലെ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞത്​. പൊലീസ്​, ക്രമസമാധാനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ ലഫ്​. ഗവർണറുടെ അനുമതി ആവശ്യമില്ല. സംസ്​ഥാന സർക്കാറിന്​ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഗവർണർ ബാധ്യസ്​ഥനാണ്​, എന്നാൽ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര അധികാര കേന്ദ്രമല്ല അതെന്ന്​ സുപ്രീംകോടതി വ്യക്ത​മാക്കിയിരുന്നു. സംസ്​ഥാന സർക്കാറും ലഫ്​. ഗവർണറുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ രാഷ്​ട്രപതിയുടെ പരിഗണനക്ക്​ വിടാനും കോടതി നിർദേശിക്കുകയുണ്ടായി. 

Tags:    
News Summary - In Setback For Arvind Kejriwal, Centre's Delhi Bill Clears Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.