രാജസ്ഥാനിൽ രണ്ട് മുൻ മന്ത്രിമാരടക്കം കോൺഗ്രസ് നേതാക്കൾ ബി.ജെപിയിൽ

ജയ്പുർ: രാജസ്ഥാനിൽ രണ്ട് മുൻ മന്ത്രിമാരും മുൻ എം.എൽ.എമാരുമടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവ്, ലാൽചന്ദ് കടാരിയ, മുൻ കോൺഗ്രസ് എം.എൽ.എമാരായ രിച്പാൽ മിർധ, വിജയ്പാൽ മിർധ, ഖിലാഡി ബൈർവ, മുൻ സ്വതന്ത്ര എം.എൽ.എ അലോക് ബെനിവാൾ, മുൻ സംസ്ഥാന കോൺഗ്രസ് സേവാദൾ മേധാവി സുരേഷ് ചൗധരി, രാംപാൽ ശർമ, റിജു ജുൻജുൻവാല തുടങ്ങിയവരാണ് ബി.ജെ.പി കൂടാരത്തിൽ ചേക്കേറിയത്.

കടാരിയയും യാദവും അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിൽ മന്ത്രിമാരായിരുന്നു. യു.പി.എ സർക്കാറിൽ കേന്ദ്ര സഹമന്ത്രികൂടിയായിരുന്നു കടാരിയ. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് എം.പി ജ്യോതി മിർധയുടെ അമ്മാവനാണ് രിച്പാൽ മിർധ. .

Tags:    
News Summary - In Rajasthan, Congress leaders, including two former ministers joined in the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.