ഋഷി സുനകുമായി സംസാരിച്ചു, സ്വതന്ത്ര-വ്യാപാരം സംബന്ധിച്ച് ചർച്ച ചെയ്തു -മോദി

ന്യൂഡൽഹി: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ സംസാരിച്ചു. ഇന്ത്യയും യു.കെയും തമ്മിലുള്ള സന്തുലിത സ്വതന്ത്ര വ്യാപാര കരാർ ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി മോദി ട്വീറ്റ് ചെയ്തു.

"ഇന്ന് ഋഷി സുനകിനോട് സംസാരിക്കാനായതിൽ സന്തോഷമുണ്ട്. യു.കെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സമഗ്രവും സന്തുലിതവുമായ എഫ്.ടി.എയുടെ നേരത്തെയുള്ള നിഗമനത്തിന്റെ പ്രാധാന്യവും ഞങ്ങൾ അംഗീകരിച്ചു" -പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

സുനകും ഫോൺ സംഭാഷണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്തുകൊണ്ട് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. "ഞാൻ എന്റെ പുതിയ പദവിയിൽ തുടങ്ങുമ്പോൾ നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി" -അദ്ദേഹം കുറിച്ചു. 

Full View

Tags:    
News Summary - In First Call, PM Modi, Rishi Sunak Discuss India-UK Trade Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.